ക​ർ​ണാ​ട​ക​യി​ലും കോ​വി​ഡ് രൂ​ക്ഷം; 47,930 പേ​ർ​ക്ക് രോ​ഗം, 490 മ​ര​ണം
ക​ർ​ണാ​ട​ക​യി​ലും കോ​വി​ഡ് രൂ​ക്ഷം; 47,930 പേ​ർ​ക്ക് രോ​ഗം, 490 മ​ര​ണം
Monday, May 10, 2021 12:06 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​ത്തി​ൽ ഞാ​യ​റാ​ഴ്ച​യും ഉ​യ​ർ​ന്ന കോ​വി​ഡ് രോ​ഗ​വ്യാ​പ​ന നി​ര​ക്കും മ​ര​ണ​നി​ര​ക്കും. സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച 47,930 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 490 പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ബം​ഗ​ളു​രു​വി​ൽ മാ​ത്രം 20,897 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. 281 പേ​രാ​ണ് മ​രി​ച്ച​ത്.

കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ണാ​ട​ക​യി​ലും ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചു​കൊ​ണ്ടാ​ണ് മേ​യ് 24 വ​രെ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​ശ്യ സ​ർ​വീ​സു​ക​ൾ ഒ​ഴി​കെ മ​റ്റൊ​ന്നും അ​നു​വ​ദി​ക്കി​ല്ല.

വ്യ​വ​സാ​യ​ശാ​ല​ക​ൾ അ​ട​ക്കം അ​ട​ച്ചി​ടും. രാ​വി​ലെ ആ​റ് മു​ത​ൽ 10 വ​രെ മാ​ത്രം അ​വ​ശ്യ ക​ട​ക​ൾ തു​റ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.