കോ​വി​ഡി​ൽ വ​ല​ഞ്ഞ് നേ​പ്പാ​ൾ; പ്ര​തി​ദി​ന കേ​സ് നൂ​റി​ൽ നി​ന്ന് 10,000ലേ​ക്ക്
കോ​വി​ഡി​ൽ വ​ല​ഞ്ഞ് നേ​പ്പാ​ൾ; പ്ര​തി​ദി​ന കേ​സ് നൂ​റി​ൽ നി​ന്ന് 10,000ലേ​ക്ക്
Monday, May 10, 2021 2:28 AM IST
കാ​ഠ്മ​ണ്ഡു‌‌‌: നേ​പ്പാ​ളി​ൽ‌ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​തി​ച്ച് ക​യ​റ്റം. രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ​മാ​സം പ്ര​തി​ദി​നം നൂ​റോ​ളം കേ​സു​ക​ളാ​യി​രു​ന്നു റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്. ഇ​പ്പോ​ഴ​ത് 10,000 കേ​സു​ക​ൾ എ​ന്ന​തി​ലേ​ക്ക് എ​ത്തി.

മൂ​ന്നു കോ​ടി​യോ​ളം ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​ത്ത് കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞാ​ഴ്ച പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 44 ശ​ത​മാ​ന​മാ​യി​രു​ന്നു. പ്ര​തി​ദി​നം ഒ​രു​ല​ക്ഷം പേ​രി​ൽ 20 കോ​വി​ഡ് കേ​സു​ക​ൾ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

രാ​ജ്യ​ത്തു കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ നി​ര​ക്കും കു​റ​വാ​ണ്. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​ന​ത്തോ​ടെ, 7.2% പേ​ർ​ക്കാ​ണ് ആ​ദ്യ വാ​ക്സി​ൻ ഡോ​സ് ല​ഭി​ച്ച​ത്. 77 ജി​ല്ല​ക​ളി​ൽ 22 എ​ണ്ണ​ത്തി​ലും ആ​ശു​പ​ത്രി കി​ട​ക്ക​ക​ളു​ടെ ക്ഷാ​മ​മു​ണ്ടെ​ന്നു നേ​പ്പാ​ളി​ലെ ഹെ​ൽ​ത്ത് എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ന്‍റ​ർ അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് 1,595 തീ​വ്ര​പ​രി​ച​ര​ണ കി​ട​ക്ക​ക​ളും 480 വെ​ന്‍റി​ലേ​റ്റ​റു​ക​ളും മാ​ത്ര​മേ ഉ​ള്ളൂ. ലോ​ക​ബാ​ങ്കി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം ഒ​രു ല​ക്ഷം ആ​ളു​ക​ൾ​ക്ക് 0.7 ഡോ​ക്ട​ർ​മാ​രെ​യു​ള്ളൂ. പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ദീ​ർ​ഘ​കാ​ല അ​വ​ധി​യി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ തി​രി​കെ വി​ളി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.