"കോ​വി​ഡി​നെ നേ​രി​ടാ​ൻ ആ​ശു​പ​ത്രി​യി​ൽ പോ​ക​ണ്ട, എ​ന്‍റെ ഉ​പ​ദേ​ശം കേ​ട്ടാ​ൽ മ​തി': ബാ​ബാ രാം​ദേ​വ്
"കോ​വി​ഡി​നെ നേ​രി​ടാ​ൻ ആ​ശു​പ​ത്രി​യി​ൽ പോ​ക​ണ്ട, എ​ന്‍റെ ഉ​പ​ദേ​ശം കേ​ട്ടാ​ൽ മ​തി': ബാ​ബാ രാം​ദേ​വ്
Monday, May 10, 2021 9:51 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യി​രി​ക്കെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ പ​രി​ഹ​സി​ച്ച് യോ​ഗാ ഗു​രു ബാ​ബാ രാം​ദേ​വ് രം​ഗ​ത്ത്. കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​ർ ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​ക​ളി​ൽ പോ​ക​രു​തെ​ന്നും പ​ക​രം ത​ന്‍റെ ഉ​പ​ദേ​ശം സ്വീ​ക​രി​ച്ചാ​ൽ മ​തി​യെ​ന്നും ഒ​രു വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ ബാ​ബാ രാം​ദേ​വ് പ​റ​ഞ്ഞു.

കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് കൃ​ത്യ​മാ​യി ശ്വാ​സ​മെ​ടു​ക്കേ​ണ്ട​ത് എ​ങ്ങി​നെ​യാ​ണെ​ന്ന് അ​റി​യി​ല്ല. ഇ​തി​നാ​ൽ ത​ന്നെ നെ​ഗ​റ്റീ​വി​റ്റി പ​ര​ത്തു​ക​യും ഓ​ക്സി​ജി​ൻ ക്ഷാ​മ​മാ​ണെ​ന്നും ശ്മ​ശാ​ന​ങ്ങ​ളി​ൽ സ്ഥ​ല​മി​ല്ലെ​ന്നും പ​രാ​തി​പ്പെ​ടു​ന്നു​വെ​ന്നും രാം​ദേ​വ് പ​റ​യു​ന്നു.

രാം​ദേ​വി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ന​വ്ജോ​ത് സിം​ഗ് ദാ​ഹി​യ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ രാം​ദേ​വി​നെ​തി​രേ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ക്രി​മി​ന​ൽ കേ​സ് ചാ​ർ​ജ് ചെ​യ്യ​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.