"ജ​ന​പ്രി​യ സി​നി​മ​ക​ളു​ടെ ശി​ൽ​പി'; ഡെ​ന്നി​സ് ജോ​സ​ഫി​നെ അ​നു​സ്മ​രി​ച്ച് മു​ഖ്യ​മ​ന്ത്രി
"ജ​ന​പ്രി​യ സി​നി​മ​ക​ളു​ടെ ശി​ൽ​പി'; ഡെ​ന്നി​സ് ജോ​സ​ഫി​നെ അ​നു​സ്മ​രി​ച്ച് മു​ഖ്യ​മ​ന്ത്രി
Monday, May 10, 2021 10:56 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ഡെ​ന്നി​സ് ജോ​സ​ഫി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ചി​ച്ചു. ജ​ന​പ്രി​യ സി​നി​മ​ക​ളു​ടെ ശി​ൽ​പി ആ​യി​രു​ന്നു ഡെ​ന്നി​സ് ജോ​സ​ഫ്. പ്രേ​ക്ഷ​ക​മ​ന​സി​ൽ ഇ​പ്പോ​ഴും ത​ങ്ങി​നി​ൽ​ക്കു​ന്ന ഒ​ട്ടേ​റെ ഹി​റ്റ് സി​നി​മ​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​നു​സ്മ​രി​ച്ചു.

എ​ഴു​ത്തി​ൽ വി​സ്മ​യം തീ​ർ​ത്ത വ്യ​ക്തി​യാ​യി​രു​ന്നു. ച​ല​ച്ചി​ത്ര ക​ല​യെ ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സ്വീ​കാ​ര്യ​മാ​ക്കു​ന്ന സം​ഭാ​വ​ന​യാ​ണ് ശ്ര​ദ്ധേ​യ​മാ​യ തി​ര​ക്ക​ഥ​ക​ളി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നും ഉ​ണ്ടാ​യ​ത്.​ഡെ​ന്നി​സി​ന്‍റെ വി​യോ​ഗം മ​ല​യാ​ള സി​നി​മ​യ്ക്ക് വ​ലി​യ ന​ഷ്ട​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു.-​മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ഡെ​ന്നി​സ് ജോ​സ​ഫി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​ട​വാ​ങ്ങ​ൽ. കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തേ​യും വ​ലി​യ ഹി​റ്റു​ക​ളു​ടെ സൃ​ഷ്ടാ​വാ​ണ് വി​ട​വാ​ങ്ങി​യ​ത്. ‌‌

അ​ദ്ദേ​ഹം തി​ര​ക്ക​ഥ​യെ​ഴു​തി​യ രാ​ജാ​വി​ന്‍റെ മ​ക​ൻ, ന്യൂ​ഡ​ൽ​ഹി,സം​ഘം, ന​മ്പ​ർ 20 മ​ദ്രാ​സ് മെ​യി​ൽ, കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ, നാ​യ​ർ സാ​ബ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ ബോ​ക്സ് ഓ​ഫീ​സി​ൽ വ​ൻ ത​രം​ഗ​മാ​ണ് സൃ​ഷ്ടി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.