കൂ​ട്ടം ചേ​ര​ൽ ഒ​ഴി​വാ​ക്ക​ണം; ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​വും വീ​ടു​ക​ളി​ലാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി
കൂ​ട്ടം ചേ​ര​ൽ ഒ​ഴി​വാ​ക്ക​ണം; ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​വും വീ​ടു​ക​ളി​ലാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി
Wednesday, May 12, 2021 6:34 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷം കു​ടും​ബ​ത്തി​ലാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച പ്രാ​ർ​ത്ഥ​ന വീ​ടു​ക​ളി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച സ​ഹോ​ദ​ര​ങ്ങ​ളോ​ട് പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ

നാ​ളെ ചെ​റി​യ പെ​രു​ന്നാ​ളാ​ണ്. മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തും വി​ശ്വാ​സ ലോ​ക​മാ​കെ 30 ദി​വ​സം നീ​ണ്ട വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്. എ​ല്ലാ​വ​ർ​ക്കും പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ. മാ​ന​വി​ക​ത​യു​ടെ, ഒ​രു​മ​യു​ടെ, സ​ഹാ​നു​ഭൂ​തി​യു​ടെ ദാ​ന​ധ​ർ​മ്മ​ങ്ങ​ളു​ടെ ഏ​റ്റ​വും ഉ​ദാ​ത്ത​മാ​യ ആ​ശ​യ​മാ​ണ് ചെ​റി​യ പെ​രു​ന്നാ​ൾ. ഒ​ത്തു​ചേ​ര​ലു​ക​ളും സ​ന്തോ​ഷം പ​ങ്കു​വെ​ക്ക​ലും പെ​രു​ന്നാ​ളി​നും പ്ര​ധാ​ന​മാ​ണ്. കൂ​ട്ടം ചേ​ര​ൽ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന കാ​ല​ത്ത് ആ​ഘോ​ഷം കു​ടും​ബ​ത്തി​ലാ​ക്ക​ണം.

പെ​രു​ന്നാ​ൾ ന​മ​സ്കാ​രം വീ​ടു​ക​ളി​ൽ ന​ട​ത്തി വ്ര​ത​കാ​ല​ത്ത് കാ​ട്ടി​യ ക​രു​ത​ൽ പെ​രു​ന്നാ​ൾ ദി​ന​ത്തി​ലും ന​ട​ത്ത​ണം. റ​മ​ദാ​ൻ കാ​ല​ത്ത് നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യി പാ​ലി​ച്ചു. അ​തി​ൽ സ​ഹ​ക​രി​ച്ച മു​ഴു​വ​ൻ സ​ഹോ​ദ​ര​ങ്ങ​ളെ​യും അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​വും കൊ​വി​ഡ് കാ​ല​ത്താ​യി​രു​ന്നു റ​മ​ദാ​ൻ. ഈ ​ദി​ന​ത്തി​ലും വീ​ടു​ക​ളി​ൽ പ്രാ​ർ​ത്ഥ​ന ന​ട​ത്തി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തോ​ട് സ​ഹ​ക​രി​ച്ചു. ഇ​ത്ത​വ​ണ കൊ​വി​ഡ് കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ണ്. ഈ​ദ് ദി​ന പ്രാ​ർ​ത്ഥ​ന വീ​ട്ടി​ൽ ന​ട​ത്തു​ന്ന​ത​ട​ക്ക​മു​ള്ള സ്വ​യം നി​യ​ന്ത്ര​ണം പാ​ലി​ക്ക​ണം.

ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച പ്രാ​ർ​ത്ഥ​ന വീ​ടു​ക​ളി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച സ​ഹോ​ദ​ര​ങ്ങ​ളോ​ട് പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ക്കു​ന്നു. വ്ര​താ​നു​ഷ്ഠാ​ന​ത്തി​ലൂ​ടെ ആ​ർ​ജി​ച്ച സ്വ​യം ന​വീ​ക​ര​ണം മു​ന്നോ​ട്ടു​ള്ള ജീ​വി​ത​ത്തി​ൽ കു​ടും​ബ​ത്തി​നും സ​മൂ​ഹ​ത്തി​നും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ട​ട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.