ഐ​ഷ​യ്ക്കൊ​പ്പം; ല​ക്ഷ​ദ്വീ​പ് ബി​ജെ​പി​യി​ല്‍ കൂ​ട്ട​രാ​ജി
ഐ​ഷ​യ്ക്കൊ​പ്പം; ല​ക്ഷ​ദ്വീ​പ് ബി​ജെ​പി​യി​ല്‍ കൂ​ട്ട​രാ​ജി
Friday, June 11, 2021 10:41 PM IST
ക​വ​ര​ത്തി: രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട യു​വ​സം​വി​ധാ​യി​ക ഐ​ഷ സു​ല്‍​ത്താ​ന​യ്ക്കു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖാ​പി​ച്ച് ല​ക്ഷ​ദ്വീ​പ് ബി​ജെ​പി​യി​ല്‍ കൂ​ട്ട​രാ​ജി. ദ്വീ​പി​ലെ ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ ഹ​മീ​ദ് അ​ട​ക്കം ചെ​ത്ത്‌​ലാ​ത്ത് ദ്വീ​പി​ല്‍​നി​ന്നു​ള്ള പ്ര​വ​ര്‍​ത്ത​ക​രാ​ണ് രാ​ജി​വ​ച്ച​ത്.

വ​ഖ​ഫ് ബോ​ര്‍​ഡം​ഗം ഉ​മ്മു​ല്‍ കു​ലു​സ്, ഖാ​ദി ബോ​ര്‍​ഡം​ഗം സൈ​ഫു​ള്ള പ​ക്കി​യോ​ട അ​ട​ക്കം പ​ന്ത്ര​ണ്ടു​പേ​ര്‍ രാ​ജി​വ​ച്ചു. ചെ​ത്ത്‌​ലാ​ത്ത് ദ്വീ​പി​ല്‍​നി​ന്നു​ള്ള ഐ​ഷ സു​ല്‍​ത്താ​ന​യ്ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി​യ​തി​നെ ബി​ജെ​പി ല​ക്ഷ​ദ്വീ​പ് ഘ​ട​കം അ​നു​കൂ​ലി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ് രാ​ജി.

ല​ക്ഷ​ദ്വീ​പ് ബി​ജെ​പി. പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ ഖാ​ദ​ര്‍ ഹാ​ജി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഐ​ഷ സു​ല്‍​ത്താ​ന​ക്കെ​തി​രെ ക​വ​ര​ത്തി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​ഡ്മി​നി​സ്ട്രേ​റ്റ​റെ ജൈ​വാ​യു​ധം എ​ന്ന് വി​ളി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ​രാ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.