കൊ​ച്ചി ആ​യു​ധ​ക്ക​ട​ത്ത്; ആ​റ് പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി
കൊ​ച്ചി ആ​യു​ധ​ക്ക​ട​ത്ത്; ആ​റ് പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി
Saturday, June 12, 2021 5:57 AM IST
കൊ​ച്ചി: കൊ​ച്ചി ആ​യു​ധ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് പേ​രു​ടെ അ​റ​സ്റ്റ് എ​ന്‍​ഐ​എ രേ​ഖ​പ്പെ​ടു​ത്തി. കേ​സ​ന്വേ​ഷി​ക്കു​ന്ന എ​ന്‍​ഐ​എ കൊ​ച്ചി യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ൾ പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​ക​ളാ​യ ന​ന്ദ​ന, ജ​ന​ക ദാ​സ് പ്രി​യ, മെ​ൻ​ഡി​സ് ഗു​ണ​ശേ​ഖ​ര, ന​മേ​ഷ്, തി​ല​ങ്ക മ​ധു​ഷ​ൻ, നി​ശ​ങ്ക എ​ന്നി​വ​രു​ടെ അ​റ​സ്റ്റാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മാ​ർ​ച്ച് 25 നാ​ണ് ഇ​റാ​നി​ൽ നി​ന്ന് 300 കി​ലോ ഹെ​റോ​യി​നു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ര​വി ഹ​ൻ​സി എ​ന്ന ശ്രീ​ല​ങ്ക​ൻ ബോ​ട്ടി​നെ തീ​ര​സം​ര​ക്ഷ​ണ സേ​ന പി​ടി​കൂ​ടി​യ​ത്. ബോ​ട്ടി​ൽ നി​ന്നം തോ​ക്കും തി​ര​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.