റ​ഷ്യ​യെ ത​ക​ര്‍​ത്ത് ഡെ​ന്മാ​ര്‍​ക്ക് പ്രീ ​ക്വാ​ര്‍​ട്ട​റി​ൽ; സ​മ്പൂ​ർ​ണ വി​ജ​യ​ത്തോ​ടെ ബെ​ല്‍​ജി​യം
റ​ഷ്യ​യെ ത​ക​ര്‍​ത്ത് ഡെ​ന്മാ​ര്‍​ക്ക് പ്രീ ​ക്വാ​ര്‍​ട്ട​റി​ൽ; സ​മ്പൂ​ർ​ണ വി​ജ​യ​ത്തോ​ടെ ബെ​ല്‍​ജി​യം
Tuesday, June 22, 2021 7:04 AM IST
കോ​പ്പെ​ന്‍​ഹേ​ഗ​ൻ: ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​ലൂ​ടെ റ​ഷ്യ​യെ ത​ക​ര്‍​ത്ത് ഡെ​ന്മാ​ര്‍​ക്ക് യൂ​റോ ക​പ്പി​ന്‍റെ പ്രീ ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു. ഒ​ന്നി​നെ​തി​രേ നാ​ലു​ഗോ​ളു​ക​ള്‍​ക്കാ​ണ് ഡെ​ന്മാ​ര്‍​ക്കി​ന്‍റെ വി​ജ​യം. ഗ്രൂ​പ്പ് ബി​യി​ല്‍ നി​ന്നും ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ഡെ​ന്മാ​ര്‍​ക്ക് അ​വ​സാ​ന 16-ല്‍ ​എ​ത്തി​യ​ത്. ഗ്രൂ​പ്പ് ബി​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ബെ​ല്‍​ജി​യം 2-0ന് ​ഫി​ന്‍​ല​ന്‍​ഡി​നെ തോ​ല്‍​പ്പി​ച്ച​തും ഡെ​ന്‍​മാ​ര്‍​ക്കി​നു​ള്ള വ​ഴി​യൊ​രു​ക്കി.

ഡെ​ന്മാ​ര്‍​ക്കി​നാ​യി മി​ക്കേ​ല്‍ ഡാം​സ്ഗാ​ര്‍​ഡ് (38'), യൂ​സ​ഫ് പോ​ള്‍​സെ​ൻ (59')‍, ആ​ന്‍​ഡ്രി​യാ​സ് ക്രി​സ്റ്റി​യ​ന്‍​സെ​ൻ (79')‍, ജോ​ക്കിം മാ​ലെ (82') എ​ന്നി​വ​ര്‍ ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ പെ​നാ​ൽ​റ്റി​യി​ലൂ​ടെ ആ​ര്‍​ട്ടെം സ്യൂ​ബ റ​ഷ്യ​യ്ക്കാ​യി ആ​ശ്വാ​സ ഗോ​ള്‍ നേ​ടി. ഈ ​തോ​ല്‍​വി​യോ​ടെ റ​ഷ്യ ഗ്രൂ​പ്പി​ല്‍ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള​ള​പ്പെ​ട്ടു. പ്രീ ​ക്വാ​ര്‍​ട്ട​ര്‍ കാ​ണാ​തെ പു​റ​ത്താ​കു​ക​യും ചെ​യ്തു.

സ​മ്പൂ​ര്‍​ണ ജ​യ​ത്തോ​ടെ​യാ​ണ് ബെ​ല്‍​ജി​യം പ്രീ​ക്വാ​ർ​ട്ട​റി​ൽ എ​ത്തി​യ​ത്. റൊ​മേ​ലു ലു​കാ​കു ഒ​രു ഗോ​ള്‍ നേ​ടി. മ​റ്റൊ​ന്ന് ഫി​ന്‍​ല​ന്‍​ഡി​ന്‍റെ ദാ​ന​മാ​യി​രു​ന്നു. ആ​ദ്യ പ​കു​തി​യി​ല്‍ ഫി​ന്‍​ല​ന്‍​ഡ് ഗോ​ള്‍ വ​ഴ​ങ്ങാ​തെ കാ​ത്തു. എ​ന്നാ​ല്‍ 74-ാം മി​നി​റ്റി​ല്‍ ഹ്ര​ഡ​ക്കി​യു​ടെ സെ​ല്‍​ഫ് ഗോ​ളി​ല്‍ ബെ​ല്‍​ജി​യം മു​ന്നി​ലെ​ത്തി. ഒ​രു ഗോ​ള്‍ വീ​ണ​തോ​ടെ തി​രി​ച്ച​ടി​ക്കാ​നു​ള്ള സ​ക​ല വ​ഴി​ക​ളും ഫി​ന്‍​ല​ന്‍​ഡ് നോ​ക്കി. ആ ​വെ​പ്രാ​ള​ത്തി​ല്‍ മ​റ്റൊ​രു ഗോ​ള്‍ കൂ​ടി ഫി​ന്‍​ല​ന്‍​ഡി​ന്‍റെ വ​ല​യി​ല്‍ ക​യ​റി.

ഇ​തോ​ടെ ബെ​ല്‍​ജി​യം ഒ​മ്പ​ത് പോ​യി​ന്‍റു​മാ​യി ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.