സ്ത്രീ​ധ​ന പീ​ഡ​നം: പ​രാ​തി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ൾ; ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
സ്ത്രീ​ധ​ന പീ​ഡ​നം: പ​രാ​തി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ൾ; ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Tuesday, June 22, 2021 8:40 PM IST
തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ധ​ന പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ഗൗ​ര​വ​മാ​യി ക​ണ്ട് കു​റ്റ​വാ​ളി​ക​ൾ​ക്ക് ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഈ​യ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും പ്ര​ശ്ന​ങ്ങ​ളും അ​ന്വേ​ഷി​ക്കു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി​യെ സ്റ്റേ​റ്റ് നോ​ഡ​ൽ ഓ​ഫീ​സ​ർ ആ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഒ​രു വ​നി​താ എ​സ്ഐ അ​വ​രെ സ​ഹാ​യി​ക്കും. 9497999955 എ​ന്ന ന​ന്പ​റി​ൽ ബു​ധ​നാ​ഴ്ച മു​ത​ൽ പ​രാ​തി​ക​ൾ അ​റി​യി​ക്കാം. ഏ​തു പ്രാ​യ​ത്തി​ലു​മു​ള​ള വ​നി​ത​ക​ൾ ന​ൽ​കു​ന്ന പ​രാ​തി​ക​ൾ​ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കി പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വ​നി​ത​ക​ൾ​ക്കെ​തി​രെ​യു​ള​ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു ജി​ല്ല​ക​ളി​ൽ നി​ല​വി​ലു​ള്ള ഡൊ​മ​സ്റ്റി​ക് ക​ണ്‍​ഫ്ളി​ക്റ്റ് റെ​സ​ല്യൂ​ഷ​ൻ സെ​ന്‍റ​ർ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കാ​നും പ​രാ​തി​ക​ളി​ൽ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വ​നി​ത​ക​ൾ നേ​രി​ടു​ന്ന സൈ​ബ​ർ അ​തി​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നും അ​പ​രാ​ജി​ത ഓ​ണ്‍​ലൈ​ൻ എ​ന്ന സം​വി​ധാ​നം ഇ​പ്പോ​ൾ നി​ല​വി​ലു​ണ്ട്.

സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​തി​ക്ര​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള​ള ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ൾ ന​ൽ​കു​ന്ന​തി​ന് ഇ​നി മു​ത​ൽ ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ഇ​ത്ത​രം പ​രാ​തി​ക​ളു​ള​ള​വ​ർ​ക്ക് [email protected] എ​ന്ന വി​ലാ​സ​ത്തി​ലേ​ക്ക് മെ​യി​ൽ അ​യ​യ്ക്കാം. ഈ ​സം​വി​ധാ​ന​ത്തി​ലേ​ക്കു വി​ളി​ക്കാ​നു​ള്ള മൊ​ബൈ​ൽ ന​ന്പ​ർ 9497996992 നാ​ളെ നി​ല​വി​ൽ വ​രും.

കൂ​ടാ​തെ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ക​ണ്‍​ട്രോ​ൾ റൂ​മി​ലും പ​രാ​തി​ക​ൾ അ​റി​യി​ക്കാം. ഫോ​ണ്‍ 9497900999, 9497900286.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.