കെ.​എം.​റോ​യ് അ​ന്ത​രി​ച്ചു
കെ.​എം.​റോ​യ് അ​ന്ത​രി​ച്ചു
Saturday, September 18, 2021 4:13 PM IST
കൊ​ച്ചി: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം.​റോ​യ് (85) അ​ന്ത​രി​ച്ചു. കൊ​ച്ചി ക​ട​വ​ന്ത്ര​യി​ലെ വ​സ​തി​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ദീ​ർ​ഘ​നാ​ളാ​യി പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച തേ​വ​ര സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്ര​മു​ഖ​നാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​ണ് വി​ട​വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. ദീ​ർ​ഘ​കാ​ലം മം​ഗ​ളം ദി​ന​പ​ത്ര​ത്തി​ന്‍റെ ജ​ന​റ​ൽ എ​ഡി​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു. ദ് ​ഹി​ന്ദു എ​ന്ന പ​ത്ര​ത്തി​ലൂ​ടെ​യാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് യു​എ​ൻ​ഐ, കേ​ര​ള ഭൂ​ഷ​ണം എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ്വ​ദേ​ശാ​ഭി​മാ​നി പു​ര​സ്കാ​രം ഉ​ൾ​പ്പ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് നോ​വ​ലു​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി കൃ​തി​ക​ൾ ര​ചി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.