ബ്ര​ഹ്മോ​സി​ൽ ക​യ​റി​യ അ​ജ്ഞാ​ത​ൻ വെ​റും അ​ജ്ഞാ​ത​ന​ല്ല; പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്ത​ൽ
ബ്ര​ഹ്മോ​സി​ൽ ക​യ​റി​യ അ​ജ്ഞാ​ത​ൻ വെ​റും അ​ജ്ഞാ​ത​ന​ല്ല; പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്ത​ൽ
Saturday, September 25, 2021 3:20 PM IST
തി​രു​വ​ന​ന്ത​പു​രം: ബ്ര​ഹ്മോ​സ് കോ​മ്പൗ​ണ്ടി​ൽ അ​ജ്ഞാ​ത​ൻ ക​ട​ന്നു​വെ​ന്ന ദു​രൂ​ഹ​ത​യ്ക്ക് വി​രാ​മം. ബ്ര​ഹ്മോ​സി​ലെ ട്ര​യി​നി​യാ​ണ് അ​ജ്ഞാ​ത​നെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ൾ ഫോ​ട്ടോ​സ്റ്റാ​റ്റ് എ​ടു​ക്കാ​ൻ എ​ത്തി​യ​താ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ പ്ര​ശ്ന​ക്കാ​ര​ന​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

ബ്ര​ഹ്മോ​സ് എ​യ​റോ​സ്പേ​സ് സെ​ന്‍റ​റി​ൽ ബ്ര​ഹ്മോ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും ഐ​എ​സ്ആ​ർ ഒ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നി​ർ​ണ്ണാ​യ​ക​മാ​യ ഒ​രു യോ​ഗം വ്യാ​ഴാ​ഴ്ച ന​ട​ന്നി​രു​ന്നു. യോ​ഗം ന​ട​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പു​റ​ത്ത് അ​പ​രി​ചി​ത​നാ​യ ഒ​രാ​ൾ ബാ​ഗു​മാ​യി നി​ൽ​ക്കു​ന്ന​ത് ക​ണ്ടു എ​ന്നാ​യി​രു​ന്നു പ​രാ​തി. ബ്ര​ഹ്മോ​സി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. വൈ​കു​ന്നേ​രം ത​ന്നെ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പേ​ട്ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബ്ര​ഹ്മോ​സി​ന്‍റെ ക്യാ​മ്പ​സ് മു​ഴു​വ​ൻ രാ​ത്രി വൈ​കി​യും പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും പോ​ലീ​സി​ന് കാ​ണാ​ൻ സാ​ധി​ച്ചി​ല്ല. അ​പ​രി​ചി​ത​നെ ക​ണ്ടു എ​ന്ന പ​രാ​തി​യി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ഉ​റ​ച്ചു നി​ന്ന​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

പേ​ട്ട പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ ബ്ര​ഹ്മോ​സി​ന്‍റെ കാ​മ്പ​സി​ലെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും ജീ​വ​ന​ക്കാ​രു​ടേ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ജ്ഞാ​ത​നെ ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.