ഭാ​ര്യ​ക്ക് അ​വി​ഹി​ത​മെ​ന്ന് സം​ശ​യം; മ​ക്ക​ളെ കൊ​ന്ന് വീ​ഡി​യോ അ​യ​ച്ച​ശേ​ഷം പി​താ​വ് ജീ​വ​നൊ​ടു​ക്കി
ഭാ​ര്യ​ക്ക് അ​വി​ഹി​ത​മെ​ന്ന് സം​ശ​യം; മ​ക്ക​ളെ കൊ​ന്ന് വീ​ഡി​യോ അ​യ​ച്ച​ശേ​ഷം പി​താ​വ് ജീ​വ​നൊ​ടു​ക്കി
Monday, September 27, 2021 9:28 PM IST
സേ​ലം: മ​ക്ക​ളെ കൊ​ന്ന് വീ​ഡി​യോ പ​ക​ർ​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ച ശേ​ഷം പി​താ​വ് ജീ​വ​നൊ​ടു​ക്കി. ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്തെ മം​ഗ​ല​പ്പെ​ട്ടി എ​ന്ന ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. മ​ക്ക​ളാ​യ ശ്രീ​നി​വാ​സ​ൻ(​ഒ​മ്പ​ത്), മ​ക​ൾ കൃ​ഷ്ണ​പ്രി​യ(​അ​ഞ്ച്) എ​ന്നി​വ​രെ കൊ​ന്ന ശേ​ഷ​മാ​ണ് പി​താ​വാ​യ ജീ​വ​നൊ​ടു​ക്കി​യ​ത്.

ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ മു​രു​ക​ൻ അ​പ​ക​ട​ത്തെ തു​ട​ർ​ന്നു വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഭാ​ര്യ മ​റ്റാ​രോ​ടോ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​താ​യി ഇ​യാ​ൾ​ക്ക് സം​ശ​യം തോ​ന്നി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു ഭാ​ര്യ​യു​മാ​യി ഇ​യാ​ൾ ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു.

ഞാ​യ​റാ​ഴ്ച ക​ട​യി​ലേ​ക്ക് പോ​കു​ക​യാ​ണ് എ​ന്ന് പ​റ​ഞ്ഞാ​ണ് കു​ട്ടി​ക​ളു​മാ​യി മു​രു​ക​ൻ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട് ബ​ന്ധു​ക്ക​ൾ കാ​ണു​ന്ന​ത് കു​ട്ടി​ക​ളെ കൊ​ല​പാ​ത​ക വീ​ഡി​യോ​യാ​യി​രു​ന്നു. "ഇ​ത​ല്ലേ നി​ന്‍റെ ആ​ഗ്ര​ഹം. നി​ന​ക്ക് ഞ​ങ്ങ​ളെ കൊ​ല്ല​ണ്ടേ. നോ​ക്ക്, ഞ​ങ്ങ​ൾ ഇ​പ്പോ​ൾ മ​രി​ച്ചു' -ബ​ന്ധു​ക്ക​ൾ​ക്ക് ഇ​ങ്ങ​നെ ഒ​രു സ​ന്ദേ​ശം അ​യ​ച്ച ശേ​ഷം യു​വാ​വ് ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്തു.

യു​വ​തി​യും ബ​ന്ധു​ക്ക​ളും ഉ​ട​ൻ ത​ന്നെ സ​ങ്ക​ഗി​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​വ​രു​ടെ​യും മൃ​ത​ദേ​ഹം ഒ​രു മാ​വി​ൻ​തോ​ട്ട​ത്തി​ൽ വ​ച്ച് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.