"കാ​ത്തി​രു​ന്ന് പ്ര​ള​യം ഉ​ണ്ടാ​ക്ക​രു​ത്': ഇ​ടു​ക്കി ഡാം ​ഉ​ട​ൻ തു​റ​ക്ക​ണ​മെ​ന്ന് ഡീ​ൻ
"കാ​ത്തി​രു​ന്ന് പ്ര​ള​യം ഉ​ണ്ടാ​ക്ക​രു​ത്': ഇ​ടു​ക്കി ഡാം ​ഉ​ട​ൻ തു​റ​ക്ക​ണ​മെ​ന്ന് ഡീ​ൻ
Monday, October 18, 2021 12:38 PM IST
തൊ​ടു​പു​ഴ: ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ടു​ക്കി ഡാം ​അ​ടി​യ​ന്ത​ര​മാ​യി തു​റ​ക്ക​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. 2,385 അ​ടി​യി​ൽ ഡാ​മി​ലെ ജ​ല​നി​ര​പ്പ് നി​ജ​പ്പെ​ടു​ത്ത​ണം. കാ​ത്തി​രു​ന്ന് പ്ര​ള​യം ഉ​ണ്ടാ​ക്ക​രു​ത്. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും ഡീ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.



അ​തേ​സ​മ​യം, ഇ​ടു​ക്കി ഡാം ​ഇ​പ്പോ​ൾ തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്നും ഡാ​മു​ക​ൾ തു​റ​ക്കേ​ണ്ടി വ​ന്നാ​ൽ പ​ക​ലേ തു​റ​ക്കൂ എ​ന്നും മ​ന്ത്രി കെ. ​രാ​ജ​ൻ അ​റി​യി​ച്ചു. മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​ത് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പാ​ണെ​ന്നും അ​തി​ന​നു​സ​രി​ച്ചാ​ണ് സം​സ്ഥാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ വി​മ​ർ​ശ​ന​ത്തി​ന് മ​റു​പ​ടി​യാ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.