മ​ഹാ​രാ​ജാ​സ് കാ​മ്പ​സി​ലെ മ​രം ക​ട​ത്ത്; റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു
മ​ഹാ​രാ​ജാ​സ് കാ​മ്പ​സി​ലെ മ​രം ക​ട​ത്ത്; റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു
Saturday, October 23, 2021 11:49 AM IST
കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ മ​രം മു​റി​ച്ച് ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ മാ​ത്യു ജോ​ര്‍​ജും സൂ​പ്ര​ണ്ട് കെ.​എ​സ്. ജ​ഗ​ദീ​പ​നും ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ വീ​ഴ്ച​വ​രു​ത്തി​യ​താ​യി ക​മ്മീ​ഷ​ന്‍ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് സൂ​ച​ന. കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​എം. ജ്യോ​തി​ലാ​ലാ​ണ് സം​ഭ​വം അ​ന്വേ​ഷി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച കോ​ള​ജ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു.

ക​ഴി​ഞ്ഞ 10-നാ​ണ് മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ മ​രം ലേ​ലം ചെ​യ്യാ​തെ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ഇ​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ട​പ്പെ​ട്ട് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. മ​രം ക​ട​ത്ത​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ മാ​ത്യു ജോ​ര്‍​ജി​ന്‍റെ അ​റി​വോ​ടെ​യാ​ണെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍. മ​രം ക​യ​റ്റി​യ ലോ​റി വി​ദ്യാ​ർ​ഥി​ക​ൾ കാ​മ്പ​സി​നു​ള്ളി​ൽ ത​ട​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്രി​ന്‍​സി​പ്പ​ലി​നെ​യും ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ലിം​ഗ് അം​ഗ​ങ്ങ​ളെ​യും ഉ​പ​രോ​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യ​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.