ഒ​രു കോ​ടി രൂ​പ കെ​ട്ടി​വ​ച്ചി​ട്ട് വി​ദേ​ശ​യാ​ത്ര ന​ട​ത്തി​ക്കോ​ളൂ; കാ​ർ​ത്തി ചി​ദം​ബ​ര​ത്തോ​ട് സു​പ്രീം​കോ​ട​തി
ഒ​രു കോ​ടി രൂ​പ കെ​ട്ടി​വ​ച്ചി​ട്ട് വി​ദേ​ശ​യാ​ത്ര ന​ട​ത്തി​ക്കോ​ളൂ; കാ​ർ​ത്തി ചി​ദം​ബ​ര​ത്തോ​ട് സു​പ്രീം​കോ​ട​തി
Monday, October 25, 2021 8:48 PM IST
ന്യൂ​ഡ​ല്‍​ഹി: ക​ള്ള​പ്പ​ണ കേ​സി​ല്‍ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന കോ​ണ്‍​ഗ്ര​സ് എം​പി കാ​ര്‍​ത്തി ചി​ദം​ബ​ര​ത്തി​ന്‍റെ വി​ദേ​ശ യാ​ത്ര​യ്ക്ക് സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ല്‍​കി. ഒ​രു കോ​ടി രൂ​പ കോ​ട​തി​യി​ല്‍ കെ​ട്ടി​വെ​ച്ചാ​ല്‍ വി​ദേ​ശ​യാ​ത്ര ന​ട​ത്താ​മെ​ന്ന് സു​പ്രീം​കോ​ട​തി ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ഈ ​മാ​സം 25 അ​ടു​ത്ത മാ​സം 21 വ​രെ​യാ​ണ് കാ​ര്‍​ത്തി ചി​ദം​ബ​ര​ത്തി​ന് വി​ദേ​ശ യാ​ത്ര​യ്ക്കു​ള്ള അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. കാ​ര്‍​ത്തി​യ്ക്ക് ഒ​രു കോ​ടി രൂ​പ​യു​ടെ ബോ​ണ്ട് ന​ല്‍​കി​യ​തി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നാ​യി സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത എ​തി​ര്‍​ത്തു. കാ​ര്‍​ത്തി അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ല്‍ കാ​ര്‍​ത്തി​ക്കാ​യി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍ ക​പി​ല്‍ സി​ബ​ല്‍ ഇ​ത് എ​തി​ര്‍​ത്തു. 2020 ജ​നു​വ​രി മു​ത​ല്‍ കാ​ര്‍​ത്തി​യ്ക്ക് ഒ​രു കേ​സി​ലും സ​മ​ന്‍​സ് ല​ഭി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ 22ന് ​വി​ദേ​ശ​ത്തേ​ക്ക് പോ​കേ​ണ്ടി​യി​രി​ക്കെ മൂ​ന്ന് മാ​സ​മാ​യി കേ​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ക്കു​ന്നു​വെ​ന്നും അ​റി​യി​ച്ചു. അ​ടു​ത്ത​മാ​സം 22ലേ​ക്ക് കേ​സ് മാ​റ്റി.

ഐ​എ​ന്‍​എ​ക്സ് മീ​ഡി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ലാ​ണ് കാ​ര്‍​ത്തി അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​ത്. കേ​സി​ല്‍ കാ​ര്‍​ത്തി​യും പി​താ​വ് പി.​ചി​ദം​ബ​ര​വും സി​ബി​ഐ​യു​ടെ​യും ഇ​ഡി​യു​ടേ​യും അ​ന്വേ​ഷ​ണം നേ​രി​ടു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.