പൂ​ച്ച​ക​ളുടെ ക​ഴു​ത്ത​റത്തു! ചോദ്യം ചെയ്യൽ തുടരുന്നു
പൂ​ച്ച​ക​ളുടെ ക​ഴു​ത്ത​റത്തു! ചോദ്യം ചെയ്യൽ തുടരുന്നു
Wednesday, October 27, 2021 10:32 AM IST
പ​യ്യ​ന്നൂ​ര്‍: അ​ധ്യാ​പ​ക​ന്‍റെ വ​ള​ര്‍​ത്തു പൂ​ച്ച​ക​ളെ ക​ഴു​ത്ത​റ​ത്തു കൊ​ന്ന സം​ഭ​വ​ത്തി​ൽ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തും. ക​രി​വെ​ള്ളൂ​ര്‍ വ​ട​ക്കേ മ​ണ​ക്കാ​ട് മൃ​ഗാ​ശു​പ​ത്രി​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന മാ​ത്തി​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ ത​ണ​ല്‍ വീ​ട്ടി​ൽ വി.​വി.​ച​ന്ദ്ര​ന്‍റെ വ​ള​ര്‍​ത്തു പൂ​ച്ച​ക​ളെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ഴു​ത്ത​റു​ത്തു കൊ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

25ന് ​രാ​വി​ലെ വീ​ടി​ന്‍റെ മു​ന്‍​വാ​തി​ല്‍ തു​റ​ന്ന​പ്പോ​ഴാ​ണ് ച​ന്ദ്ര​ൻ ത​ന്‍റെ വ​ള​ർ​ത്തു പൂ​ച്ച​ക്കു​ട്ടി​ക​ളി​ൽ ഒ​ന്നി​നെ ക​ഴു​ത്ത​റ​ത്ത നി​ല​യി​ലും മൂ​ന്നെ​ണ്ണ​ത്തി​ന് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ലും വ​രാ​ന്ത​യി​ൽ ക​ണ്ട​ത്.



ത​ള്ള​പൂ​ച്ച​യെ വീ​ടി​നു സ​മീ​പം ച​ത്ത നി​ല​യി​ലും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പൂ​ച്ച​ക​ളെ ആരോ കൊ​ന്നു ത​ള്ളി​യ​താ​ണെ​ന്ന സം​ശ​യ​ത്തി​ല്‍ അ​ധ്യാ​പ​ക​ന്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നു വെ​റ്റി​ന​റി സ​ര്‍​ജ​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പോ​സ്റ്റ​മോ​ര്‍​ട്ടം ന​ട​ത്തി​യി​രു​ന്നു.

ഇ​തി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് ഇ​ന്നു ല​ഭി​ച്ചേ​ക്കും. ഇ​തു​സം​ബ​ന്ധി​ച്ചു കൂ​ടു​ത​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ആ​വ​ശ്യ​മാ​യി വ​ന്ന​തി​നാ​ലാ​ണ് ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​യ്ക്കാ​യി അ​യ​ച്ചി​രി​ക്കു​ന്ന​ത്. അ​തേസ​മ​യം, വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ന്ന സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് ഊ​ര്‍​ജി​ത​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്.

ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​ഹേ​ഷ് കെ.​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​സി.​എ​എ​സ്‌​ഐ വി.​വി.​പ്ര​ദീ​പ​നു​ള്‍​പ്പെ​ട്ട സം​ഘം ഇ​തി​ന​കം പ​ലരെ​യും ചോ​ദ്യംചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.