യു​വാ​വി​ന്‍റെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച സം​ഭ​വം: യു​വ​തി റി​മാ​ൻ​ഡി​ൽ
യു​വാ​വി​ന്‍റെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച സം​ഭ​വം: യു​വ​തി റി​മാ​ൻ​ഡി​ൽ
Sunday, November 21, 2021 1:18 PM IST
അ​ടി​മാ​ലി: സു​ഹൃ​ത്താ​യ യു​വാ​വി​ന്‍റെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച യു​വ​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​രു​മ്പു​പാ​ലം പ​ടി​ക്ക​പ്പ് പ​രി​ശ​ക്ക​ല്ല് പ​ന​വേ ലി​ൽ ഷീ​ബ സ​ന്തോ​ഷി​നെ​യാ​ണ് (36) റി​മാ​ൻ​ഡ് ചെ​യ്ത​ത്. 14 ദി​വ​സ​ത്തേ​ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ‌

അ​ടി​മാ​ലി ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. മു​ഖ​ത്ത് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ പൂ​ജ​പ്പു​ര അ​ർ​ച്ച​ന ഭ​വ​നി​ൽ അ​രു​ണ്‍​കു​മാ​ർ (27) തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ന​വം​ബ​ർ 16-ന് ​അ​ടി​മാ​ലി ഇ​രു​ന്പു​പാ​ല​ത്തി​നു സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പ​രാ​തി യി​ല്ലാ​ത്ത​തി​നാ​ൽ കേ​സെ​ടു​ത്തി​രു​ന്നി​ല്ല. ഇ​ന്ന​ലെ ഷീ​ബ​യെ മു​രി​ക്കാ​ശേ​രി പൂ​മാം​ക​ണ്ട ത്തു​ള്ള ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഹോം​ന​ഴ്സാ​യി ജോ​ലി​നോ​ക്കി​യി​രു​ന്ന ഷീ​ബ ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​ണ്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് യു​വാ​വി​നെ പ​രി​ച​യ​പ്പെ​ട്ട​ത്. മൂ ​ന്നു​വ​ർ​ഷ​മാ​യി ഇ​വ​ർ സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു.

എ​ന്നാ​ൽ മ​റ്റൊ​രു യു​വ​തി​യു​മാ​യി അ​രു​ണ്‍ കു​മാ​റി​ന്‍റെ വി​വാ​ഹാ​ലോ​ച​ന ന​ട​ക്കു​ന്ന​ത് മ​ന​സി​ലാ​ക്കി​യ ഷീ​ബ ഇ​രു​ന്പു​പാ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യും ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. പി​ടി​വ​ലി​ക്കി​ടെ​യാ​ണ് ഷീ​ബ​യ്ക്ക് ആ​സി​ഡ് വീ​ണ് പൊ​ള്ള​ലേ​റ്റ​ത്. അ​ബ​ദ്ധ​ത്തി​ൽ പ​റ്റി​യ പ​രി​ക്കാ​ണെ​ന്നാ​ണ് ഭ​ർ ത്താ​വി​ന്‍റെ വീ​ട്ടു​കാ​രെ ധ​രി​പ്പി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.