മു​ട്ടു​മ​ട​ക്കി മോ​ദി സ​ർ​ക്കാ​ർ! കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു​ള്ള ബി​ൽ പാ​സാ​ക്കി
മു​ട്ടു​മ​ട​ക്കി മോ​ദി സ​ർ​ക്കാ​ർ! കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു​ള്ള ബി​ൽ പാ​സാ​ക്കി
Monday, November 29, 2021 12:27 PM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു. കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള ബി​ൽ ലോ​ക്സ​ഭ​യി​ൽ ച​ർ​ച്ച​യി​ല്ലാ​തെ കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കുകയായിരുന്നു. കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​റാ​ണ് ബി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

മൂ​ന്നു നി​യ​മ​ങ്ങ​ളും പി​ൻ​വ​ലി​ക്കാ​ൻ കേ​ന്ദ്രം അ​വ​ത​രി​പ്പി​ച്ച​ത് ഒ​റ്റ ബി​ല്ലാ​ണ്. ബി​ല്ലി​ൻ​മേ​ൽ ച​ർ​ച്ച വേ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ ആ​വ​ശ്യം സ്പീ​ക്ക​ർ ത​ള്ളു​ക​യു​മാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ക​ന​ത്ത ബ​ഹ​ള​മാ​ണ് സ​ഭ​യി​ലു​ണ്ടാ​യ​ത്.

രാ​ജ്യ​ത്തെ പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി കേ​ന്ദ്രം ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ വി​വാ​ദ നി​യ​മം പാ​സാ​ക്കി​യ​തെ​ന്നും ചൗ​ധ​രി വി​മ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.