ഒ​മി​ക്രോ​ണ്‍ ഭീ​തി; ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​ന് കോ​വി​ഡ്
ഒ​മി​ക്രോ​ണ്‍ ഭീ​തി; ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​ന് കോ​വി​ഡ്
Monday, November 29, 2021 1:55 PM IST
മും​ബൈ: ഒ​മി​ക്രോ​ണ്‍ ഭീ​തി നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മും​ബൈ​യി​ലെ താ​നെ​യി​ൽ എ​ത്തി​യ​യാ​ൾ​ക്കാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട വൈ​റ​സാ​ണോ ഇ​യാ​ൾ​ക്ക് പി​ടി​പെ​ട്ട​തെ​ന്ന് പ​രി​ശോ​ധി​ക്കും. നി​ല​വി​ൽ രോ​ഗി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ച​തി​ന് ശേ​ഷം കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ടു​ത്ത ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്നെ​ത്തി​യാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പു​തി​യ സാ​ഹ​ച​ര്യം നേ​രി​ടാ​ൻ എ​ന്ത് ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് ആ​ലോ​ചി​ക്കാ​ൻ ഡ​ൽ​ഹി സ​ർ​ക്കാ​ർ ഇ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. കേ​ര​ളം ഉ​ൾ​പ്പ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​ത്തെ നേ​രി​ടാ​ൻ ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് നി​ർ​ബ​ന്ധി​ത ക്വാ​റന്‍റൈൻ ഉ​ൾ​പ്പ​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.