മു​ല്ല​പ്പെ​രി​യാ​ർ‌: ത​മി​ഴ്നാ​ടി​ന്‍റെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് മ​ന്ത്രി റോ​ഷി
മു​ല്ല​പ്പെ​രി​യാ​ർ‌: ത​മി​ഴ്നാ​ടി​ന്‍റെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് മ​ന്ത്രി റോ​ഷി
Thursday, December 2, 2021 10:53 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ തു​റ​ന്ന ത​മി​ഴ്നാ​ടി​ന്‍റെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. വെ​ള്ളം തു​റ​ന്നു​വി​ടു​മ്പോ​ഴും ഷ​ട്ട​ർ ഉ​യ​ർ​ത്തി​യ​പ്പോ​ഴും ത​മി​ഴ്നാ​ട് അ​റി​യി​ച്ചി​ല്ല. ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ത്ത​ത് ഗൗ​ര​വ​ത​ര​മെ​ന്നും റോ​ഷി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഒ​രു സ​ർ​ക്കാ​രി​ൽ​നി​ന്ന് പ്ര​തീ​ക്ഷി​ക്കാ​ത്ത ന​ട​പ​ടി​യാ​ണ് ത​മി​ഴ്നാ​ടി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​മാ​യി വി​ഷ​യം സം​സാ​രി​ച്ചു. മു​ഖ്യ​മ​ന്ത്രി ത​മി​ഴ്നാ​ടു​മാ​യി നേ​രി​ട്ട് സം​സാ​രി​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ടി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ സു​പ്രീം കോ​ട​തി​യി​ൽ പ​രാ​തി നൽകുമെന്നും റോ​ഷി വ്യ​ക്ത​മാ​ക്കി.

റൂ​ൾ ക​ർ​വ് പാ​ലി​ക്കാ​ത്ത ത​മി​ഴ്നാ​ട് ന​ട​പ​ടി കോ​ട​തി​യ​ല​ക്ഷ്യ​മാ​ണ്. ജ​ല​നി​ര​പ്പ് 142 അ​ടി എ​ത്താ​ൻ കാ​ത്തി​രി​ക്ക​രു​തെ​ന്നും നേ​ര​ത്തേ തു​റ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടുമെന്നും റോഷി പറഞ്ഞു. അതേസമയം, മു​ല്ല​പ്പെ​രി​യാ​ർ ഡാം ​മു​ന്ന​റി​യി​പ്പി​ല്ലാ​തെ തു​റ​ന്നു​വി​ട്ട​തോ​ടെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെത്തിയിരിക്കുകയാണ്.

പു​ല​ർ​ച്ചെ പ​ത്ത് സ്പി​ല്‍​വേ ഷ​ട്ട​റു​ക​ള്‍ അ​റു​പ​ത് സെ.​മീ വീ​തം ഉ​യ​ര്‍​ത്തി​യ​തി​നു പി​ന്നാ​ലെ പെ​രി​യാ​റി​ൽ വ​ലി​യ ജ​ല​പ്ര​വാ​ഹം ഉ​ണ്ടാ​യി. പെ​രി​യാ​റി​ന്‍റെ തീ​ര​ത്തെ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. വ​ള്ള​ക്ക​ട​വ് ഭാ​ഗ​ത്തെ പ​ത്ത് വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. രാ​ത്രി​യി​ൽ ഉ​റ​ങ്ങു​ന്ന സ​മ​യ​മാ​യി​രു​ന്ന​തി​നാ​ൽ വെ​ള്ളം ഇ​ര​ച്ചെ​ത്തി​യ​ത് പ​ല​രും അ​റി​ഞ്ഞി​ല്ല.

ഇ​ത് ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. രാ​ത്രി​യി​ൽ പെ​രി​യാ​റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ആ​ളാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തു​ക​ണ്ട് നാ​ട്ടു​കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ഏ​ഴ​ടി‍​യോ​ളം വെ​ള്ളം പെ​ട്ടെ​ന്ന് ഉ​യ​ർ​ന്നു. ഇ​തോ​ടെ ജ​നം പ​രി​ഭ്രാ​ന്ത​രാ​യി ത​ടി​ച്ചു​കൂ​ടി. പു​ല​ർ​ച്ചെ മു​ന്ന​റി​യി​പ്പു​മാ​യെ​ത്തി​യ അ​നൗ​ണ്‍​സ്‌​മെ​ന്‍റ് വാ​ഹ​നം നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു.

രാ​ത്രി ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ള്‍ വെ​ള്ളം തു​റ​ന്നു വി​ട്ടി​ട്ട് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​ല്‍ കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രെ​യും കൊ​ണ്ട് എ​വി​ടെ​പ്പോ​കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ ചോ​ദി​ക്കു​ന്നു. കൊട്ടാരക്കര- ദിണ്ഡിഗൽ ദേശീയപാത നാട്ടുകാർ ഉപരോധിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.