അംഗബലം പോരാതെ പോലീസ് സേന; നട്ടം തിരിയുകയാണെന്നു പോലീസുകാർ
അംഗബലം പോരാതെ പോലീസ് സേന; നട്ടം തിരിയുകയാണെന്നു പോലീസുകാർ
Thursday, December 2, 2021 2:00 PM IST
കൊ​ച്ചി: ആ​വ​ശ്യ​ത്തി​ന് അം​ഗ​ബ​ല​മി​ല്ലാ​തെ സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യി​ല്‍ ജോ​ലി​ഭാ​രം വ​ര്‍​ധി​ക്കു​ന്ന​തി​ൽ പോ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ അ​സ്വ​സ്ഥ​ത. നാ​ലാ​യി​ര​ത്തോ​ളം വ​നി​ത പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ 59,000 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സം​സ്ഥാ​ന​ത്തു​ള​ള​ത്. ദേ​ശീ​യ ശ​രാ​ശ​രി അ​നു​സ​രി​ച്ച് 500 പേ​ര്‍​ക്ക് ഒ​രു പോ​ലീ​സ് എ​ന്ന​താ​ണ് ക​ണ​ക്ക്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ നി​ല​വി​ലി​ത് 850 പേ​ര്‍​ക്ക് ഒ​രു പോ​ലീ​സാ​ണ്.

എ​ല്ലാ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന കേ​ര​ള​ത്തി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ​വ് പ​ല കേ​സ് അ​ന്വേ​ഷ​ണ​ങ്ങ​ളെ​യും കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു. ജ​ന​സം​ഖ്യ വ​ര്‍​ധ​ന, ജീ​വി​ത​രീ​തി​യി​ലു​ണ്ടാ​യ മാ​റ്റം, കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ വ​ര്‍​ധ​ന, വാ​ഹ​ന​പ്പെ​രു​പ്പം, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സം​ര​ക്ഷ​ണം എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് ആ​നു​പാ​തി​ക​മാ​യി പോ​ലീ​സു​കാ​രു​ടെ അം​ഗ​സം​ഖ്യ വ​ര്‍​ധി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ങ്കി​ലും ന​ട​പ്പാ​ക്കു​ന്നി​ല്ല.

ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​നു പു​റ​മെ നി​ര​വ​ധി പൊ​തു​ജ​ന​സേ​വ​ന ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നും പോ​ലീ​സു​കാ​രെ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ജ​ന​മൈ​ത്രി, സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ്, പി​ങ്ക് പോ​ലീ​സ്, ഹോ​പ്പ് പ​ദ്ധ​തി, ക്രൈം ​സ്റ്റോ​പ്പ​ര്‍ സം​വി​ധാ​നം, പി​ആ​ര്‍​ഒ സി​സ്റ്റം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ പോ​ലീ​സ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന​വ​യാ​ണ്.

ഇ​തി​നു പു​റ​മെ കോ​വി​ഡ് ഡ്യൂ​ട്ടി​യും വി​ഐ​പി ഡ്യൂ​ട്ടി​യു​മു​ണ്ട്. ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്കാ​യി ഒ​രു ടേ​ണി​ല്‍ ആ​യി​ര​ത്തി​ല​ധി​കം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന് നി​യ​മി​ക്കു​ന്ന​ത്. കോ​വി​ഡ് മൂ​ലം പോ​ലീ​സു​കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ പോ​കു​ന്ന​തും ആ​ളെ​ണ്ണം കു​റ​യ്ക്കു​ന്നു.

വ​നി​ത പോ​ലീ​സു​കാ​രു​ടെ എ​ണ്ണ​വും ആ​വ​ശ്യ​ത്തി​നി​ല്ല. സേ​ന രൂ​പീ​ക​ര​ണ സ​മ​യ​ത്തു​ണ്ടാ​യ അ​തേ അം​ഗ​സം​ഖ്യ​യി​ലാ​ണ് പോ​ലീ​സ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വി​ഭാ​ഗം ഇ​പ്പോ​ഴും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സേ​ന​യി​ല്‍ ഇ​ന്ന് ല​ഭ്യ​മാ​യി​ട്ടു​ള്ള അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ പ​രി​പാ​ലി​ക്കു​ന്ന​തി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ചെ​യ്യു​ന്ന​തി​നു​മു​ള്ള വി​ഭാ​ഗ​മാ​യ ആ​ര്‍​മ​ര്‍ വി​ഭാ​ഗ​ത്തി​ലും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ല.

ജീ​വ​ന​ക്കാ​രു​ടെ കു​റ​വു മൂ​ലം പ​ല സ്റ്റേ​ഷ​നു​ക​ളി​ലും ഡേ ​ഓ​ഫ് സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നി​ല്ല. പോ​ലീ​സു​കാ​ര്‍​ക്ക് എ​ട്ടു​മ​ണി​ക്കൂ​ര്‍ ജോ​ലി എ​ന്ന പ്ര​ഖ്യാ​പ​നം ഇ​പ്പോ​ഴും ക​ട​ലാ​സി​ല്‍ ഒ​തു​ങ്ങു​ക​യാ​ണ്. ഇ​തു ന​ട​പ്പാ​ക്കു​ക​യാ​ണെ​ങ്കി​ല്‍ നി​ല​വി​ലു​ള്ള​തി​നേ​ക്കാ​ള്‍ ഇ​ര​ട്ടി​യി​ല​ധി​കം ജീ​വ​ന​ക്കാ​ര്‍ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

അ​മി​ത ജോ​ലി ഭാ​രം മൂ​ലം ഏ​ഴു​കോ​ണ്‍ പോ​ലീ​സ് സ്റ്റേഷ​നി​ലെ എ​എ​സ്‌​ഐ ബി. ​ശ്രീ​നി​വാ​സ​പ്പി​ള്ള കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച​ത് അ​ടു​ത്തി​ടെ​യാ​ണ്. പോ​ലീ​സ് സേ​ന​യി​ലെ എ​ണ്ണ​ക്കു​റ​വ് മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ പോ​ലീ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​ത്ത​തി​ൽ സേ​ന​യി​ൽ മു​റു​മു​റു​പ്പ് ശ​ക്ത​മാ​കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.