തി​രു​വ​ല്ല​യി​ലെ കൊ​ല​പാ​ത​കം; ആ​ർ​എ​സ്എ​സി​ന്‍റെ പേ​ര് വ​ലി​ച്ചി​ഴ​യ്ക്കു​ന്നു​വെ​ന്ന് സു​രേ​ന്ദ്ര​ൻ
തി​രു​വ​ല്ല​യി​ലെ കൊ​ല​പാ​ത​കം; ആ​ർ​എ​സ്എ​സി​ന്‍റെ പേ​ര് വ​ലി​ച്ചി​ഴ​യ്ക്കു​ന്നു​വെ​ന്ന് സു​രേ​ന്ദ്ര​ൻ
Friday, December 3, 2021 11:03 AM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ല്‍ സി​പി​എം നേ​താ​വി​ന്‍റെ ‌കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ സി​പി​എം നേ​തൃ​ത്വ​വും എ. ​വി​ജ​യ​രാ​ഘ​വ​നും മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. ആ​ര്‍​എ​സ്എ​സി​ന്‍റെ ത​ല​യി​ല്‍ കൊ​ല​പാ​ത​കം കെ​ട്ടി​വ​ച്ച് നാ​ട്ടി​ല്‍ ക​ലാ​പ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന് സി​പി​എം സെ​ക്ര​ട്ട​റി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മു​ന്‍​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍റെ പോ​ലീ​സ് ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടും സി​പി​എം നേ​താ​ക്ക​ള്‍ ആ​ര്‍​എ​സ്എ​സി​ന്‍റെ പേ​ര് അ​നാ​വ​ശ്യ​മാ​യി ഇ​തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​ണ്. തു​ട​ര്‍​ച്ച​യാ​യ കൊ​ല​പാ​ത​ക​ങ്ങ​ളും ഭീ​ക​ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കേ​ര​ള​ത്തി​ലെ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് പൂ​ര്‍​ണ പ​രാ​ജ​യ​മാ​ണെ​ന്ന് അ​ടി​വ​ര​യി​ടു​ന്നു​വെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.