കോ​വി​ഡ് നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ചു; ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​യ്സി​ന് നോ​ട്ടീ​സ് അ​യ​ച്ച് ഡ​ൽ​ഹി
കോ​വി​ഡ് നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ചു; ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​യ്സി​ന് നോ​ട്ടീ​സ് അ​യ​ച്ച് ഡ​ൽ​ഹി
Tuesday, December 7, 2021 9:05 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​നാ​യി നി​ഷ്‍​ക​ര്‍​ഷി​ച്ചി​രി​ക്കു​ന്ന നി​ബ​ന്ധ​ന​ക​ള്‍ ലം​ഘി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇ​ത്തി​ഹാ​ദ് എ​യ​ര്‍​വേ​യ്‍​സി​ന് ഡ​ൽ​ഹി സ​ര്‍​ക്കാ​ര്‍ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി.

ഒ​മി​ക്രോ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍​ക്കാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ ചി​ല​ത് ക​മ്പ​നി പാ​ലി​ച്ചി​ല്ലെ​ന്ന് തി​ങ്ക​ളാ​ഴ്‍​ച ഡ​ൽ​ഹി സ​ർ​ക്കാ​ർ ന​ല്‍​കി​യ നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു.

അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് ഞാ​യ​റാ​ഴ്‍​ച​യും തി​ങ്ക​ളാ​ഴ്‍​ച​യും ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്‍​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

വി​മാ​ന യാ​ത്ര​ക്കാ​രി​ല്‍ ര​ണ്ട് ശ​ത​മാ​നം പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്‍​ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​മാ​ണ് ഇ​ത്തി​ഹാ​ദ് ലം​ഘി​ച്ച​തെ​ന്ന് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു. 24 മ​ണി​ക്കൂ​റി​ന​കം ഇ​ത്തി​ഹാ​ദി​ന്‍റെ സ്റ്റേ​ഷ​ന്‍ മാ​നേ​ജ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നാ​ണ് വ​സ​ന്ത് വി​ഹാ​ര്‍ സ​ബ്‍​ഡി​വി​ഷ​ണ്‍ മ​ജി​സ്‍​ട്രേ​റ്റ് ന​ല്‍​കി​യ നോ​ട്ടീ​സി​ലെ ആ​വ​ശ്യം.

മ​റു​പ​ടി ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ വി​ശ​ദീ​ക​ര​ണ​മൊ​ന്നും ന​ല്‍​കാ​നി​ല്ലെ​ന്ന് ക​ണ​ക്കാ​ക്കി ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​വും ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ 188-ാം വ​കു​പ്പ് പ്ര​കാ​ര​വും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.