നി​യ​മ​നി​ര്‍​മ്മാ​ണ​ത്തി​നു വേ​ണ്ടി പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം; ഗവർണറെ തണുപ്പിക്കാനൊരുങ്ങി സർക്കാർ
നി​യ​മ​നി​ര്‍​മ്മാ​ണ​ത്തി​നു വേ​ണ്ടി പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം; ഗവർണറെ തണുപ്പിക്കാനൊരുങ്ങി സർക്കാർ
Wednesday, August 10, 2022 12:56 PM IST
തി​രു​വ​ന​ന്ത​പു​രം: അ​സാ​ധു​വാ​യ ഓ​ര്‍​ഡി​ന​ന്‍​സു​ക​ള്‍​ക്ക് പ​ക​രം ബി​ല്ലു പാ​സാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്കം. ഇ​തി​നാ​യി പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ചേ​ക്കും. ഇ​ന്ന് ചേ​രു​ന്ന മ​ന്ത്രിസ​ഭാ യോ​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും.

അ​സാ​ധു​വാ​യ 11 ഓ​ര്‍​ഡി​ന​ന്‍​സു​ക​ള്‍ രാ​ജ്ഭ​വ​നി​ലേ​യ്ക്ക് ഗ​വ​ര്‍​ണ​ര്‍ തി​രി​ച്ച​യ​ച്ചി​ട്ടി​ല്ല.ഓ​ര്‍ഡി​ന​ന്‍​സു​ക​ള്‍ തി​രി​ച്ച​യ​ച്ചാ​ല്‍ മാ​ത്ര​മാ​ണ് അ​തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി വീ​ണ്ടും ഗ​വ​ര്‍​ണ​റു​ടെ പ​രി​ഗ​ണ​ന​യ്ക്ക് അ​യ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് ക​ഴി​യൂ.

ഈ സാഹചര്യത്തില്‍ നി​യ​മ​നി​ര്‍​മ്മാ​ണ​ത്തി​നു വേ​ണ്ടി മാ​ത്രം പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ച് ഗ​വ​ര്‍​ണ​റെ ത​ണു​പ്പി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ക്കം. അ​തേ​സ​മ​യം ലോ​കാ​യു​ക്ത ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭേ​ദ​ഗ​തി​യി​ല്‍ സി​പി​ഐ ഉ​ള്‍​പ്പെ​ടെ ക​ടു​ത്ത എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തു​വ​ന്ന​തും ഈ ​നീ​ക്ക​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​ന്‍ സ​ര്‍​ക്കാ​രി​നു വെ​ല്ലു​വി​ളി​യാ​കും.

ഓ​ര്‍​ഡി​ന​സി​ല്‍ ക​ണ്ണൂം​പൂ​ട്ടി ഒ​പ്പി​ടി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ക​യാ​ണ് ഗ​വ​ര്‍​ണ​ര്‍. പ​ഠി​ച്ച ശേ​ഷം മാ​ത്രം ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന് ഡ​ല്‍​ഹി​ല്‍ ഇ​ന്ന് രാ​വി​ലെ​യും ഗ​വ​ര്‍​ണ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്രതികരണം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.