പു​തി​യ പ്ര​മേ​യ​ങ്ങ​ൾ​ക്കു​ള്ള പ്രോ​ത്സാ​ഹ​ന​മാ​ണ് സി​നി​മാ അ​വാ​ർ​ഡു​ക​ൾ: മു​ഖ്യ​മ​ന്ത്രി
പു​തി​യ പ്ര​മേ​യ​ങ്ങ​ൾ​ക്കു​ള്ള പ്രോ​ത്സാ​ഹ​ന​മാ​ണ് സി​നി​മാ  അ​വാ​ർ​ഡു​ക​ൾ: മു​ഖ്യ​മ​ന്ത്രി
Saturday, September 24, 2022 10:29 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ണ്ടു​മ​ടു​ത്ത കാ​ഴ്ച​ക​ൾ ഒ​ഴി​വാ​ക്കി പു​തി​യ പ്ര​മേ​യ​വും ദൃ​ശ്യ സാ​ധ്യ​ത​ക​ളും പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തെ ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ൾ പ്ര​ചോ​ദ​ന​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. 2021 ലെ ​കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണം തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

പ്ര​ഫ​ഷ​ണ​ൽ സ​മീ​പ​ന​വും വി​ശ്വാ​സ്യ​ത​യും നി​ല​നി​ർ​ത്തി​യാ​ണ് സം​സ്ഥാ​ന സി​നി​മാ അ​വാ​ർ​ഡു​ക​ൾ നി​ർ​ണ​യി​ക്കു​ന്ന​ത്. സി​നി​മ​യെ വി​നോ​ദ വ്യ​വ​സാ​യം, ക​ലാ​രൂ​പം എ​ന്നീ ര​ണ്ട് നി​ല​ക​ളി​ൽ പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണ്. ഉ​ന്ന​ത​മാ​യ ക​ലാ​രൂ​പം എ​ന്ന നി​ല​യി​ൽ പ്രോ​ത്സാ​ഹ​ന​വും പ്ര​ചോ​ദ​ന​വും ന​ൽ​കു​ന്ന​തി​നാ​ണ് സി​നി​മാ അ​വാ​ർ​ഡു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നി​റ​ഞ്ഞ മ​ന​സോ​ടെ​യാ​ണ് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ ഈ ​അ​വാ​ർ​ഡു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മാ​ധ്യ​മ​മെ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ സി​നി​മ​ക​ൾ ശ​ക്ത​മാ​യ ഉ​ള്ള​ട​ക്ക​മു​ള്ള​വ​യാ​യി​രു​ന്നു. പു​രോ​ഗ​മ​ന​പ​ര​മാ​യ കാ​ഴ്ച​പ്പാ​ട് ഉ​യ​ർ​ത്തി പി​ടി​ക്കു​ന്ന, ഓ​ര​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന, അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​രു​ടെ ക​ഥ​ക​ൾ പ​റ​യു​ന്ന​വ​യാ​ണ് അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ സി​നി​മ​ക​ൾ. സ​ക​ല ജീ​വ​ജാ​ല​ങ്ങ​ളെ​യും പ​രി​ഗ​ണി​ക്കു​ന്ന ആ​ശ​യ​മാ​ണ് മി​ക​ച്ച സി​നി​മ​യാ​യ "ആ​വാ​സ​വ്യൂ​ഹം' മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്.

കീ​ഴാ​ള​രു​ടെ വ​രേ​ണ്യ വ​ർ​ഗ​ത്തോ​ടു​ള്ള പ്ര​തി​ഷേ​ധ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യാ​ണ് മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യ "ച​വി​ട്ട്'. കൂ​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ഥ പ​റ​യു​ന്ന അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ "നി​ഷി​ദ്ധോ' സി​നി​മ വ​നി​താ സം​വി​ധാ​യ​ക​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ സ​ഹാ​യ​മെ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​ണ്. സി​നി​മ​യു​ടെ സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലു​ൾ​പ്പെ​ടെ എ​ല്ലാ മേ​ഖ​ല​യി​ലും വ​നി​താ നാ​ന്നി​ദ്ധ്യ​മു​ണ്ടാ​ക​ണം എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​യം.

നി​ഷി​ദ്ധോ​വി​നു​ള്ള അ​വാ​ർ​ഡ് സ​ർ​ക്കാ​ർ ന​യ​ത്തി​നു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ്. വ​നി​താ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി മൂ​ന്ന് കോ​ടി രൂ​പ സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി. സി​നി​മ അ​വാ​ർ​ഡി​ന്‍റെ അ​ര നൂ​റ്റാ​ണ്ട് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ട്രാ​ൻ​സ് വു​മ​ൺ അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​യി എ​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണ്.

"അ​ന്ത​രം' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നേ​ഹ​യാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​യി​രി​ക്കു​ന്ന​ത്. പ്രാ​ന്ത​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രെ​യും എ​ല്ലാ​വി​ഭാ​ഗ​ങ്ങ​ളെ​യും ചേ​ർ​ത്തു പി​ടി​ക്കു​ന്ന സി​നി​മാ അ​വാ​ർ​ഡാ​ണി​ത്.

മ​ല​യാ​ള സി​നി​മ​യു​ടെ ന​വ​ത​രം​ഗ​ത്തി​ന്‍റെ തു​ട​ക്ക​ക്കാ​ര​നാ​യ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ സ​ഹ​സം​വി​ധാ​യ​ക​നാ​യി ക​ട​ന്നു വ​ന്ന ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​നാ​ണ് കെ.​പി. കു​മാ​ര​ൻ. പി​ന്നീ​ട് അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്ത "റോ​ക്ക്' ഹ്ര​സ്വ ചി​ത്രം അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

മ​ല​യാ​ള സ​മാ​ന്ത​ര സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​ണ് കെ.​പി. കു​മാ​ര​ന്‍റെ "അ​തി​ഥി' എ​ന്ന സി​നി​മ. ഗ്രാ​മ​വൃ​ക്ഷ​ത്തി​ലെ കു​യി​ൽ വ​രെ എ​ത്തി നി​ൽ​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ 50 വ​ർ​ഷ സി​നി​മ ജീ​വി​ത ത്തി​നു​ള്ള അം​ഗീ​കാ​ര​വും അ​ഭി​ന​ന്ദ​ന​വു​മാ​ണ് ജെ.​സി. ഡാ​നി​യ​ൽ പു​ര​സ്‌​കാ​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മാ​ധ്യ​പ്ര​വ​ർ​ത്ത​ക​നു​ള്ള ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ർ​ഡ് നേ​ടി​യ ശ​ശി​കു​മാ​റി​ന്‍റേ​ത് മ​തേ​ത​ര പു​രോ​ഗ​മ​ന മൂ​ല്യ​ങ്ങ​ളി​ലൂ​ന്നി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന ജീ​വി​ത​മാ​ണ്. ദൃ​ശ്യ മാ​ധ്യ​മ രം​ഗ​ത്ത് മി​ത​ത്വം, മ​ര്യാ​ദ, സൂ​ക്ഷ്മ​ത എ​ന്നി​വ പു​ല​ർ​ത്തി മാ​തൃ​ക കാ​ട്ടി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​ണ​ദ്ദേ​ഹം.

ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന തി​ള​ക്ക​മാ​ർ​ന്ന പ്ര​ക​ട​ന​മാ​ണ് മ​ല​യാ​ള സി​നി​മ കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി​യി​ലും കോ​വി​ഡ് കാ​ല​ത്തും മി​ക​ച്ച ചി​ത്ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ച്ച മ​ല​യാ​ള സി​നി​മ പ്ര​വ​ർ​ത്ത​ക​രെ മു​ഖ്യ​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<