അലാസ്കയിൽ‌ തുടരെ രണ്ട് ഭൂചലനങ്ങൾ
Monday, December 10, 2018 1:11 AM IST
വാഷിംഗ്ടൺ: അമേരിക്കയിലെ തെക്കുകിഴക്കൻ അലാസ്കയിൽ തുടർച്ചയായ ഭൂചലനങ്ങൾ. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം ഉണ്ടായത്. പിന്നീട് മണിക്കൂറുകൾക്ക് ശേഷം വീണ്ടും ഭൂചലനം അനുഭവപ്പെടുകയായിരുന്നുവെന്നാണ് വിവരം.

രണ്ടാമതുണ്ടായ ഭൂചലനം റിക്ടർ 3.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇരുഭൂചലനങ്ങളിലും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ലെന്നാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.