നീ​ര​വ് മോ​ദി കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ പ​റ​പ്പി​ച്ചു; സി​ബി​ഐ​യി​ൽ‌ കൂ​ട്ട​സ്ഥ​ലം മാ​റ്റം
Tuesday, January 22, 2019 12:13 PM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ​യി​ൽ‌ വീ​ണ്ടും കൂ​ട്ട​സ്ഥ​ലം മാ​റ്റം. വി​വാ​ദ വ​ജ്ര വ്യാ​പാ​രി നീ​ര​വ് മോ​ദി, മെ​ഹു​ൽ ചോ​ക്സി എ​ന്നി​വ​ർ​ക്കെ​തി​രാ​യ കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​ട​ക്കം 20 പേ​രെ​യാ​ണ് സ്ഥ​ലം മാ​റ്റി​യി​രി​ക്കു​ന്ന​ത്. വ​രു​ന്ന 24 ന് ​പു​തി​യ ഡ​യ​റ​ക്ട​റെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ സ​മി​തി ചേ​രാ​നി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​ട​പ​ടി. ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​ർ എം. ​നാ​ഗേ​ശ്വ​ര റാ​വു ആ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

നീ​ര​വ് മോ​ദി, മെ​ഹു​ൽ ചോ​ക്സി കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​സ്.​കെ നാ​യ​രെ മും​ബൈ ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ​യി​ലേ​ക്ക് മാ​റ്റി. ചെ​ന്നൈ​യി​ൽ​നി​ന്നു​ള്ള എ​സ്പി എ. ​ശ​ര​വ​ണ​നെ​യാ​ണ് പ​ക​രം നി​യ​മി​ച്ച​ത്. ശ​ര​വ​ണ​ൻ തൂ​ത്തു​ക്കു​ടി സ്റ്റ​ർ​ലൈ​റ്റ് പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ടൂ​ജി സ്പെ​ക്ട്രം അ​ഴി​മ​തി അ​ന്വേ​ഷി​ച്ചി​രു​ന്ന അ​ഴി​മ​തി വി​രു​ദ്ധ അ​ന്വേ​ഷ​ണ യൂ​ണി​റ്റി​ലെ വി​വേ​ക് പ്രി​യ​ദ​ർ​ശി​നി​യെ​യും ട്രാ​ൻ​സ്ഫ​ർ ന​ൽ​കി പ​റ​പ്പി​ച്ചു.

നേ​ര​ത്തെ നാ​ഗേ​ശ്വ​ര റാ​വു​വി​ന്‍റെ സ്ഥ​ലം മാ​റ്റ​ങ്ങ​ൾ വി​വാ​ദ​മാ​യി​ട്ടു​ണ്ട്. ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്നും അ​ലോ​ക് വ​ർ​മ​യെ പു​റ​ത്താ​ക്കി ഇ​ട​ക്കാ​ല ഡ‍​യ​റ​ക്ട​റാ​യി നി​യ​മി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് റാ​വു കൂ​ട്ട​സ്ഥ​ല​മാ​റ്റം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ സു​പ്രീം കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രി​ച്ചെ​ത്തി​യ അ​ലോ​ക് വ​ർ​മ സ്ഥ​ലം മാ​റ്റി​യ ജീ​വ​ന​ക്കാ​രെ വീ​ണ്ടും തി​രി​ച്ചു​കൊ​ണ്ടു​വ​ന്നു. അ​സ്താ​ന​യു​ടെ വി​ശ്വ​സ്ത​രെ സ്ഥ​ലം മാ​റ്റു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യു​ടെ തീ​രു​മാ​ന പ്ര​കാ​രം അ​ലോ​ക് വ​ർ​മ​യ്ക്കു സി​ബി​ഐ​യി​ൽ​നി​ന്നും പ​ടി​യി​റ​ങ്ങേ​ണ്ടി​വ​ന്നു. അ​ലോ​ക് വ​ർ​മ ന​ട​ത്തി​യ സ്ഥ​ലം മാ​റ്റ​ങ്ങ​ളെ​ല്ലാം ഇ​തോ​ടെ വ​ർ​മ ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.