മാ​ത്യ​ഭൂ​മി ന്യൂ​സ് കാ​മ​റ​മാ​ൻ വാഹനാപകടത്തിൽ മരിച്ചു
Tuesday, February 12, 2019 1:42 PM IST
കണ്ണൂർ: പാ​പ്പി​നി​ശേ​രി ദേ​ശീ​യ​പാ​ത​യി​ൽ ബു​ള്ള​റ്റ് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് ചാ​ന​ൽ കാ​മ​റ​മാ​ൻ മ​രി​ച്ചു. മാ​ത്യ​ഭൂ​മി ന്യൂ​സ് ക​ണ്ണൂ​ർ ബ്യൂ​റോ​യി​ലെ സീ​നി​യ​ർ കാ​മ​റ​മാ​ൻ പ്ര​തീ​ഷ് എം. ​വെ​ള്ളി​ക്കീ​ൽ (35) ആ​ണ് മ​രി​ച്ച​ത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ പാ​പ്പി​നി​ശേ​രി ചു​ങ്ക​ത്ത് ആ​ണ് അ​പ​ക​ടം. എ​തി​ർ​ദി​ശ​യി​ൽ നി​ന്നു മ​റി​ക​ട​ന്ന് വ​ന്ന വാ​ഹ​നം ക​ണ്ട് ബൈ​ക്ക് വെ​ട്ടി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​ത തൂ​ണി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ചോ​ര​വാ​ർ​ന്ന് കി​ട​ന്ന പ്ര​തീ​ഷി​നെ ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​രും വ​ള​പ​ട്ട​ണം പാ​ല​ത്തി​ൽ മീ​ൻപി​ടി​ത്തം ന​ട​ത്തു​ക​യാ​യി​രു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് ക​ണ്ണൂ​ർ എകെജി ​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രക്ഷിക്കാനായില്ല.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം പ്ര​സ് ക്ല​ബി​ൽ മൃതദേഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വച്ചു. തു​ട​ർ​ന്ന് വെ​ള്ളി​ക്കീ​ൽ കൈ​ര​ളി വാ​യ​ന​ശാ​ല​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വെ​ള്ളി​ക്കീ​ൽ ശ്മ​ശാ​ന​ത്തി​ലാണ് സംസ്കാരം.

വെ​ള്ളി​ക്കീ​ലി​ലെ പ​രേ​ത​നാ​യ മ​ണി​യ​മ്പാ​റ നാ​രാ​യ​ണ​ൻ-നാ​രാ​യ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഹേ​ഷ്മ (പാ​പ്പി​നി​ശേ​രി കോ-​ഓപ്പറേ​റ്റീ​വ് റൂ​റ​ൽ ബാ​ങ്ക് ക​ണ്ണ​പു​രം ശാ​ഖ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.