ഇ​തെ​ന്തൊ​രു മ​റി​മാ​യം..! പാ​ല​ക്കാ​ട്ടെ ശ്രീ​ക​ണ്ഠ​ന്‍റെ മു​ന്നേ​റ്റ​ത്തി​ൽ അ​മ്പ​ര​ന്ന് കോ​ൺ​ഗ്ര​സ്
Thursday, May 23, 2019 11:09 AM IST
പാ​ല​ക്കാ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് വ​ൻ മു​ന്നേ​റ്റം ന​ട​ത്തു​ന്പോ​ൾ പാ​ല​ക്കാ​ട്ടെ ലീ​ഡ് നി​ല​യി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി അ​മ്പ​ര​പ്പി​ലാ​ണ്. എ​ക്സി​റ്റ്പോ​ളി​ൽ പോ​ലും തോ​ൽ​ക്കു​മെ​ന്ന് പ്ര​വ​ചി​ച്ചി​രു​ന്ന വി.​കെ. ശ്രീ​ക​ണ്ഠ​ന്‍റെ ലീ​ഡ് നി​ല ക​ണ്ടാ​ണ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ഞെ​ട്ടി​യി​രി​ക്കു​ന്ന​ത്.

25,000ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ലീ​ഡാ​ണ് ശ്രീ​ക​ണ്ഠ​ൻ സി​പി​എ​മ്മി​ന്‍റെ എം.​ബി. രാ​ജേ​ഷി​നെ​തി​രേ നേ​ടി​യി​രി​ക്കു​ന്ന​ത്. വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച് ആ​ദ്യ ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ ശ്രീ​ക​ണ്ഠ​ൻ അ​പ്ര​തീ​ക്ഷി​ത മു​ന്നേ​റ്റം കാ​ഴ്ച​വെ​ക്കു​ക​യാ​യി​രു​ന്നു. മ​ല​മ്പു​ഴ ഒ​ഴി​കെ എ​ല്ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും ശ്രീ​ക​ണ്ഠ​ൻ മു​ന്നി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.