മ​ല​യാ​ളി വൈ​ദി​ക വി​ദ്യാ​ർ​ഥി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Tuesday, May 28, 2019 9:55 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മ​ല​യാ​ളി വൈ​ദി​ക വി​ദ്യാ​ർ​ഥി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ചി​ക്ക​മം​ഗ്ളൂ​ർ ജി​ല്ല​യി​ലെ മാ​ക്കോ​ട് ക​ണ്ണ​മ്പ​ള്ളി കൊ​ച്ചു​കു​ഞ്ഞി​ന്‍റെ​യും കൊ​ച്ചു​ത്രേ​സ്യ​യു​ടെ​യും മ​ക​നാ​യ ഡീ​ക്ക​ൻ വ​ർ​ഗീ​സ് ക​ണ്ണ​മ്പ​ള്ളി​യാ​ണ് (വി​വി​ൻ) മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി മെ​ൻ​സൂ​രി​ൽ വ​ച്ച് വി​വി​ൻ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ലേ​ക്ക് ഒ​രു പി​ക്ക​പ്പ് വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചെ​ന്നാ​ണ് വി​വ​രം. മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ട്ടി​ൽ (മാ​ക്കോ​ട്) പൊ​തു ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.

മൃ​ത​സം​സ്കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 11-ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് മാ​ക്കോ​ട് ഇ​ട​വ​ക​യി​ൽ ന​ട​ത്തും. ഭ​ദ്രാ​വ​തി രൂ​പ​ത​യ്ക്ക് വേ​ണ്ടി വൈ​ദി​ക​പ​രി​ശീ​ല​ന​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​യി​രു​ന്ന വി​പി​ന്‍റെ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണം വ​രു​ന്ന ഡി​സം​ബ​റി​ൽ ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്.

സ​ഹോ​ദ​ര​ങ്ങ​ള്‍: അ​രു​ൺ, അ​വി​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.