കേ​ന്ദ്ര ബ​ജ​റ്റ് കേ​ര​ള​ത്തി​നു സ​മ്പൂ​ർ​ണ നി​രാ​ശ: തോ​മ​സ് ഐ​സ​ക്ക്
Friday, July 5, 2019 6:54 PM IST
തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റേ​ത് സാ​മ്പ​ത്തി​ക മു​ര​ടി​പ്പ് മ​റി​ക​ട​ക്കാ​ൻ അ​പ​ര്യാ​പ്ത​മാ​യ ബ​ജ​റ്റാ​ണെ​ന്ന് സം​സ്ഥാ​ന ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. കേ​ര​ള​ത്തി​ന് സ​മ്പൂ​ർ​ണ നി​രാ​ശ​യാ​ണ് ബ​ജ​റ്റ് ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ങ്ങ​ളെ ഞെ​രു​ക്കു​ന്ന ബ​ജ​റ്റാ​ണി​ത്. പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ജ​ന​ദ്രോ​ഹ​മാ​ണ്. വി​ദേ​ശ മൂ​ല​ധ​ന​ത്തെ ആ​ക​ർ​ഷി​ക്കാ​നാ​ണ് ശ്ര​മം. ഓ​ഹ​രി വി​റ്റ​ഴി​ക്കു​ന്ന​തി​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും ഐ​സ​ക്ക് ചൂ​ണ്ടി​ക്കാ​ട്ടി.

റെ​യി​ൽ​വേ​യു​ടെ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നും ശ്ര​മം ന​ട​ത്തു​ക​യാ​ണ്. മോ​ദി സ​ർ​ക്കാ​ർ വ​ന്ന​തി​ന് ശേ​ഷം നി​കു​തി വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ണ്ണ​യി​ലെ എ​ക്സൈ​സ് നി​കു​തി വ​ർ​ധ​ന സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കി​ല്ല. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് വ​ക​യി​രു​ത്തി​യ വി​ഹി​തം കു​റ​വാ​ണ്. റ​ബ​റി​നെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശ​മേ​യി​ല്ലെ​ന്നും ഐ​സ​ക്ക് പ​റ​ഞ്ഞു.

സം​സ്ഥാ​ന വി​ഹി​ത​ത്തി​ലെ വ​ർ​ധ​ന തു​ച്ഛ​മാ​ണ്. കേ​ര​ള​ത്തി​ലെ പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ വാ​യ്പ​യെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ കേ​ന്ദ്രം മി​ണ്ടു​ന്നി​ല്ല. വാ​യ്പാ പ​രി​ധി ഉ​യ​ർ​ത്താ​ത്ത​ത് കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക നി​ല​യെ ബാ​ധി​ക്കും. വാ​യ്പാ പ​രി​ധി അ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തു​മെ​ന്നും തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.