പെ​റു​വി​നെ പ​റ​പ്പി​ച്ച് കാ​ന​റി​ക​ൾ...​ഒ​ൻ​പ​താം ത​വ​ണ​യും കോ​പ്പ​യു​ടെ ക​പ്പി​ൽ മു​ത്ത​മി​ട്ട് ബ്ര​സീ​ൽ
Monday, July 8, 2019 4:59 AM IST
റി​യോ ഡി ​ഷാ​നെ​റോ: റി​യോ ഡി ​ഷാ​നെ​റോ: കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് ബ്ര​സീ​ലി​ന് വീ​ണ്ടും കോ​പ്പ കി​രീ​ടം. 12 വ​ർ​ഷം നീ​ണ്ട കാ​ത്തി​രി​പ്പി​ന് അ​റു​തി വ​രു​ത്തി ബ്ര​സീ​ൽ കോ​പ്പ അ​മേ​രി​ക്ക ചാ​മ്പ്യ​ന്മാ​രാ​യി. മു​ൻ​പ് ര​ണ്ടു​വ​ട്ടം കി​രീ​ടം ചൂ​ടി​യി​ട്ടു​ള്ള പെ​റു​വി​നെ ഒ​ന്നി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് കെ​ട്ടു​കെ​ട്ടി​ച്ചാ​ണ് മ​ഞ്ഞ​പ്പ​ട സ്വ​ന്തം മ​ണ്ണി​ൽ ഒ​രി​ക്ക​ൽ​ക്കൂ​ടി കി​രീ​ട​മ​ണി​ഞ്ഞ​ത്.

ഗ്രൂ​പി​ൽ എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക് ബ്ര​സീ​ലി​നോ​ട് തോ​റ്റ പെ​റു​വി​നെ ആ​യി​രു​ന്നി​ല്ല ഇ​ന്ന് ക​ലാ​ശ​പ്പോ​രി​ന്‍റെ ക​ളി​ക്ക​ള​ത്തി​ൽ ക​ണ്ട​ത്. കൃ​ത്യ​മാ​യ ഗെ​യിം പ്ലാ​നോ​ടെ ആ​ക്ര​മ​ണ​വും പ്ര​തി​രോ​ധ​വും ഇ​ട​ക​ല​ർ​ത്തി​യു​ള്ള നീ​ക്ക​ങ്ങ​ളാ​യി​രു​ന്നു പെ​റു​വി​ന്‍റേ​ത്. പ​ക്ഷേ, കി​രീ​ടം നേ​ടാ​നു​റ​ച്ചെ​ത്തി​യ കാ​ന​റി പ​ക്ഷി​ക​ളു​ടെ ചി​റ​ക​രി​യാ​ൻ മാ​ത്രം ശേ​ഷി പെ​റു​വി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്നി​ല്ല.

മ​ത്സ​ര​ത്തി​ന്‍റെ 15ാം മി​നി​റ്റി​ൽ ത​ന്നെ ബ്ര​സീ​ൽ മു​ന്നി​ലെ​ത്തി. വ​ല​തു​വിം​ഗി​ൽ നി​ന്ന് ഗ​ബ്രി​യേ​ൽ ജീ​സ​സ് ന​ൽ​കി​യ ഉ​ജ്ജ്വ​ല​മാ​യൊ​രു ക്രോ​സ് വ​ല​യി​ലെ​ത്തി​ച്ചാ​ൽ മാ​ത്രം മ​തി​യാ​യി​രു​ന്നു എ​വ​ർ​ട്ട​ന്. അ​ങ്ങ​നെ ജീ​സ​സി​ലൂ​ടെ​യും എ​വ​ർ​ട്ട​നി​ലൂ​ടെ​യും ബ്ര​സീ​ൽ 1-0ന് ​മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ, ക​ളി​യു​ടെ 44ാം മി​നി​ട്ടി​ൽ ല​ഭി​ച്ച പെ​നാ​ൽ​ട്ടി പെ​റു താ​രം പൗ​ളോ ഗ്വ​രേ​റോ മ​ഞ്ഞ​പ്പ​ട​യു​ടെ വ​ല​ക്കു​ള്ളി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റ്റി​യ​തോ​ടെ പെ​റു ബ്ര​സീ​ലി​ന് ഒ​പ്പ​മെ​ത്തി, 1- 1.

എ​ന്നാ​ൽ, ബ്ര​സീ​ലി​ന് ഒ​പ്പ​മെ​ത്തി​യ പെ​റു​വി​ന്‍റെ ആ​വേ​ശം ഒ​രു​മി​നി​ട്ടി​നു​ള്ളി​ൽ മ​ഞ്ഞ​പ്പ​ട ത​ല്ലി​ക്കെ​ടു​ത്തി. 45ാം മി​നു​ട്ടി​ൽ ജീ​സ​സ് വീ​ണ്ടും പെ​റു​വി​ന്‍റെ പ്ര​തി​രോ​ധ​ക്കോ​ട്ട​യു​ടെ അ​ടി​ക്ക​ല്ലി​ള​ക്കി. അ​ങ്ങ​നെ ഒ​ന്നാം പ​കു​തി 2- 1ന് ​ബ്ര​സീ​ൽ അ​വ​സാ​നി​പ്പി​ച്ചു. തി​രി​ച്ചെ​ത്തി​യ പെ​റു വീ​ണ്ടും ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു. പ​ക്ഷേ ഇ​ത്ത​വ​ണെ പെ​റു താ​ര​ങ്ങ​ളെ കൃ​ത്യ​മാ​യി പൂ​ട്ടാ​ൻ ബ്ര​സീ​ലി​നാ​യി.

70ാം മി​നു​ട്ടി​ൽ ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡും വാ​ങ്ങി ജീ​സ​സ് പു​റ​ത്താ​യ​തോ​ടെ ബ്ര​സീ​ൽ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് ഉ​ൾ​വ​ലി​ഞ്ഞു. ഒ​ടു​വി​ൽ, ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ലൊ​ന്നി​ൽ കി​ട്ടി​യ പെ​നാ​ൽ​ട്ടി ബ്ര​സീ​ലി​നെ ര​ക്ഷി​ച്ചു.

90ാം മി​നു​ട്ടി​ൽ റി​ച്ചാ​ർ​ലി​സ​ണാ​ണ് പെ​നാ​ൽ​ട്ടി വ​ല​യി​ൽ എ​ത്തി​ച്ച് കാ​ന​റി​ക​ൾ​ക്ക് 3- 1ന്‍റെ അ​നി​ഷേ​ധ്യ​വും ആ​ധി​കാ​രി​ക​വു​മാ​യ ജ​യം സ​മ്മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.