പാ​ലാ​യി​ൽ പ​ട​യൊ​രു​ക്കം; യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നി​ഷ​യോ ജോ​സ് കെ. ​മാ​ണി​യോ..‍?
Sunday, August 25, 2019 2:15 PM IST
കോ​ട്ട​യം: പാ​ലാ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ. ഇ​തി​നോ​ട​കം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മാ​ണി സി. ​കാ​പ്പ​നെ എ​ൻ​സി​പി പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. എ​ന്നാ​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കാ​ര്യ​ത്തി​ൽ യു​ഡി​എ​ഫി​ൽ ഇ​തു​വ​രെ തീ​രു​മാ​ന​മായിട്ടില്ല.

ജോ​സ് കെ. ​മാ​ണി​യോ അ​ല്ലെ​ങ്കി​ൽ നി​ഷ ജോ​സ് കെ. ​മാ​ണി​യോ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കു​മെ​ന്നാ​ണ് വി​വ​ര​ങ്ങ​ൾ. 1965 മു​ത​ൽ പാ​ലാ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്ത​ത് കെ.​എം. മാ​ണി​യാ​ണെ​ന്നും അ​തി​നാ​ൽ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി മാ​ണി ഗ്രൂ​പ്പി​നെ പ്ര​തി​നി​ധാ​നം ചെ​യ്യ​ണ​മെ​ന്നു​മാ​ണ് ജോ​സ് കെ. ​മാ​ണി​യു​ടെ നി​ല​പാ​ട്.

പാ​ലാ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി യു​ഡി​എ​ഫ് ആ​രെ നി​ർ​ത്തി​യാ​ലും പി​ന്തു​ണ​യ്ക്കു​മെ​ന്നു പി.​ജെ. ജോ​സ​ഫ് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മാ​ണി​യു​ടെ സീ​റ്റി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​ലെ ഭി​ന്ന​ത ബാ​ധി​ക്ക​രു​തെ​ന്ന് യു​ഡി​എ​ഫ് നേ​തൃ​ത്വം ഇ​രു​പ​ക്ഷ​ത്തെ​യും അ​റി​യി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജോ​സ​ഫ് എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തു​വ​രി​ല്ലെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ക​രു​തു​ന്ന​ത്.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ച​ർ​ച്ച ചെ​യ്യാ​ൻ യു​ഡി​എ​ഫ് നേ​തൃ​യോ​ഗം തി​ങ്ക​ളാ​ഴ്ച ചേ​രാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ടെ ബി​ജെ​പി ത​ന്നെ പാ​ലാ​യി​ൽ മ​ത്സ​രി​ക്കു​മെ​ന്നാ​ണ് എ​ൻ​ഡി​എ​യി​ലെ ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം. ബി​ജെ​പി കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.