അ​രാം​കോ ആ​ക്ര​മ​ണം: ഇ​റാ​നെ​തി​രെ തെ​ളി​വു​മാ​യി സൗ​ദി
Wednesday, September 18, 2019 9:37 PM IST
റി​യാ​ദ്: അ​രാം​കോ​യു​ടെ എ​ണ്ണ​യു​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഇ​റാ​നാ​ണെ​ന്ന് സൗ​ദി. ഇ​റാ​നെ​തി​രെ തെ​ളി​വു​ക​ൾ നി​ര​ത്തി​യാ​ണ് സൗ​ദി​യു​ടെ ആ​രോ​പ​ണം. ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത് ഇ​റാ​നി​യ​ൻ ആ​യു​ധ​ങ്ങ​ളെ​ന്ന് സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

18 ഡ്രോ​ണു​ക​ളും ഏ​ഴ് ക്രൂ​സ് മി​സൈ​ലു​ക​ളും ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​താ​യും സൗ​ദി അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ അ​ബ്ക്വെ​യ്ക് റി​ഫൈ​ന​റി​ക്കും ഖു​റൈ​സ് എ​ണ്ണ​പ്പാ​ട​ത്തി​നും ക​ന​ത്ത നാ​ശം സം​ഭ​വി​ച്ചിരുന്നു. ഇ​റാ​നി​ൽ​നി​ന്നു​മാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നും സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രാ​ലാ​യം അ​റി​യി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം യെ​മ​നി​ലെ ഹൗ​തി ഷി​യാ വി​മ​ത​ർ ഏ​റ്റെ​ടു​ത്തെ​ങ്കി​ലും ഇ​റാ​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​ണെ​ന്നു നേ​ര​ത്തെ സൗ​ദി പ​റ​ഞ്ഞി​രു​ന്നു.

ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് സൗ​ദി​യു​ടെ എ​ണ്ണ ഉ​ത്പാ​ദ​നം പ​കു​തി​യോ​ളം കു​റ​ഞ്ഞു. അ​ന്ത​ർ​ദേ​ശീ​യ വി​പ​ണി​യി​ൽ ക്രൂ​ഡ് വി​ല ഉ​യ​ർ​ന്നു. ഉ​ത്പാ​ദ​നം പ​ഴ​യ​പ​ടി​യാ​ക​ണ​മെ​ങ്കി​ൽ മാ​സ​ങ്ങ​ളെ​ടു​ക്കു​മെ​ന്നു നേ​ര​ത്തെ പ​റ​ഞ്ഞ സൗ​ദി അ​ധി​കൃ​ത​ർ ര​ണ്ടു​മൂ​ന്നാ​ഴ്ച​യ്ക്ക​കം പ​ഴ​യ​സ്ഥി​തി പു​നഃ​സ്ഥാ​പി​ക്കാ​നാ​വു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.