പാലാരിവട്ടം പാലം ഒക്ടോബർ 10 വരെ പൊളിക്കരുതെന്ന് ഹൈക്കോടതി
Tuesday, September 24, 2019 1:21 PM IST
കൊച്ചി: പാലാരിവട്ടം പാലം ഒക്ടോബർ 10 വരെ പൊളിക്കരുതെന്ന് ഹൈക്കോടതി വാക്കാൽ നിർദ്ദേശം നൽകി. പാലം പൊളിക്കുന്നതിനെതിരേ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതി തീരുമാനം.

പാലം പൊളിച്ച് പണിയാൻ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. പാലത്തിൽ ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമേ പൊളിച്ചുപണിയാൻ തീരുമാനമെടുക്കാവൂ എന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം.

എന്നാൽ പാലം പൊളിക്കുന്നതിനുള്ള പ്രാരംഭ ജോലികളുമായി മുന്നോട്ടുപോകുന്നതിന് കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.