വി​ശ്ര​മി​ക്കാ​ൻ സ​മ​യ​മി​ല്ല, ല​ക്ഷ്യം 3-0 ജ​യം: കോ​ഹ്‌​ലി
Monday, October 14, 2019 2:12 AM IST
പൂ​ന: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ലും ജ​യി​ച്ച് 2-0ന് ​ഉ​റ​പ്പി​ച്ചെ​ങ്കി​ലും വി​ശ്ര​മി​ക്കാ​ൻ സ​മ​യ​മി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി. വി​ശ്ര​മി​ക്കാ​നോ ആ​ഹ്ലാ​ദി​ക്കാ​നോ ആ​ർ​ക്കും സ​മ​യ​മി​ല്ല. മൂ​ന്നാം ടെ​സ്റ്റും വി​ജ​യി​ച്ച് പ​ര​ന്പ​ര തൂ​ത്തു​വാ​രു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ണ്ടാം ടെ​സ്റ്റി​ലെ വി​ജ​യ​ത്തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ നാ​യ​ക​ൻ. ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ ഓ​രോ മ​ത്സ​ര​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ടീ​മി​ന്‍റെ കൂ​ട്ടാ​യ ശ്ര​മ​ത്തി​ന്‍റെ വി​ജ​യ​മാ​ണി​തെ​ന്നും കോ​ഹ്‌​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.