അ​ഞ്ചി​ൽ അം​ങ്കം: ജ​നം വി​ധി​യെ​ഴു​തു​ന്നു
Monday, October 21, 2019 12:46 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ഞ്ചു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. രാ​വി​ല​രെ ഏ​ഴി​നാ​ണ് വോ​ട്ടു​പ്പ് ആ​രം​ഭി​ച്ച​ത്. അ​ഞ്ചി​ട​ങ്ങ​ളി​ലു​മാ​യി 9,57,509 വോ​ട്ട​ർ​മാ​രാ​ണ് ഇ​ന്നു ബൂ​ത്തി​ലെ​ത്തു​ക. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണു വോ​ട്ടെ​ടു​പ്പ്.

ഇ​തോ​ടൊ​പ്പം 288 അം​ഗ മ​ഹാ​രാ​ഷ്‌​ട്ര നി​യ​മ​സ​ഭ​യി​ലേ​ക്കും 80 അം​ഗ ഹ​രി​യാ​ന നി​യ​മ​സ​ഭ​യി​ലേ​ക്കും ഇ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും. കേ​ര​ളം ഉ​ൾ​പ്പെ​ടെ 18 സം​സ്ഥാ​ന​ങ്ങ​ളി​ലെ 51 നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കും ര​ണ്ടു ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​മു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും ഇ​ന്നു ന​ട​ക്കു​ന്നു. 24നാ​ണു വോ​ട്ടെ​ണ്ണ​ൽ.

വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ൾ​പ്പെ​ടെ 12 രേ​ഖ​ക​ൾ വോ​ട്ടെ​ടു​പ്പി​നു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡാ​യി ഉ​പ​യോ​ഗി​ക്കാം. എ​ൻ​ആ​ർ​ഐ വോ​ട്ട​ർ​മാ​ർ പാ​സ്പോ​ർ​ട്ട് ക​രു​ത​ണ​മെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ബാ​ങ്ക്, പോ​സ്റ്റ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഫോ​ട്ടോ പ​തി​ച്ച പാ​സ്ബു​ക്കും തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ൽ, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ പാ​സ് ബു​ക്ക് അം​ഗീ​ക​രി​ക്കി​ല്ല.

കേ​ര​ള​ത്തി​ലെ അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 35 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് അ​ങ്കം കു​റി​ക്കു​ന്ന​ത്. അ​രൂ​രി​ലും എ​റ​ണാ​കു​ള​ത്തും യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും മു​ഖാ​മു​ഖം പൊ​രു​തു​മ്പോ​ൾ വ​ട്ടി​യൂ​ർ​ക്കാ​വ്, കോ​ന്നി, മ​ഞ്ചേ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ത്രി​കോ​ണ പോ​രാ​ട്ട​മാ​ണു ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.