ഡി​ഐ​ജി ഓ​ഫീ​സ് മാ​ർ​ച്ച്: എ​ല്‍​ദോ​യ​ട​ക്കം സി​പി​ഐ നേ​താ​ക്ക​ൾ​ക്ക് ജാ​മ്യം
Tuesday, October 22, 2019 3:58 PM IST
കൊ​ച്ചി: ഡി​ഐ​ജി ഓ​ഫീ​സ് മാ​ർ​ച്ചി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ എ​ല്‍​ദോ എ​ബ്ര​ഹാം അ​ട​ക്ക​മു​ള​ള സി​പി​ഐ നേ​താ​ക്ക​ൾ​ക്ക് ജാ​മ്യം. എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്ന പോ​ലീ​സി​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ന​ൽ​കി​യാ​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കു​മെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ വാ​ദം. എ​ൽ​ദോ എ​ബ്ര​ഹാം എം​എ​ൽ​എ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു എ​ന്നി​വ​ര​ട​ക്കം 10 പേ​ർ​ക്കാ​ണ് കേ​സി​ൽ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

കേ​സി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് എം​എ​ൽ​എ അ​ട​ക്ക​മു​ള്ള​വ​ർ ക്രൈം ​ഡി​റ്റാ​ച്ച്മെ​ന്‍റ് ഓ​ഫീ​സി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്. ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.

സി​പി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി​യി​ൽ ന​ട​ത്തി​യ ഡി​ഐ​ജി ഓ​ഫീ​സ് മാ​ർ​ച്ചി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ എ​ൽ​ദോ എ​ബ്ര​ഹാം എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ നേ​ര​ത്തെ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു ഉ​ൾ​പ്പെ​ടെ പ​ത്തു പ്ര​തി​ക​ളും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​നും സിം​ഗി​ൾ​ബെ​ഞ്ച് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി​യാ​ൽ അ​ന്നു​ത​ന്നെ മ​ജി​സ്ട്രേ​ട്ട് മു ​മ്പാ​കെ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ജൂ​ലൈ 23 ന് ​ന​ട​ന്ന മാ​ർ​ച്ച് അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്നു പ്ര​തി​ക​ൾ​ക്കെ​തി​രെ ഇ​ന്ത്യാ ശി​ക്ഷാ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ളും പൊ​തു​മു​ത​ൽ ന​ശി പ്പി​ക്കു​ന്ന​ത് ത​ട​യ​ൽ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണു കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.