എ​തി​ർ​താ​ര​ത്തെ അ​ധി​ക്ഷേ​പി​ച്ചു; പാ​റ്റി​സ​ണ് ഒ​രു മ​ത്സ​ര​ത്തി​ൽ വി​ല​ക്ക്
Sunday, November 17, 2019 7:55 PM IST
സി​ഡ്‌​നി: ഓ​സ്ട്രേ​ലി​യ​ൻ പേ​സ് ബൗ​ള​ർ ജെ​യിം​സ് പാ​റ്റി​സ​ണ് ഒ​രു മ​ത്സ​ര​ത്തി​ൽ വി​ല​ക്ക്. ഇ​തോ​ടെ ഈ ​ആ​ഴ്ച പാ​ക്കി​സ്ഥാ​നെ​തി​രെ ന​ട​ക്കാ​നി​രി​ക്കു​ന്ന ആ​ദ്യ ടെ​സ്റ്റി​ൽ​നി​ന്നും പാ​റ്റി​സ​ൺ‌ പു​റ​ത്താ​യി. എ​തി​ർ ക​ളി​ക്കാ​ര​നെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ച​തി​നാ​ണ് വി​ല​ക്ക്.

ക​ഴി​ഞ്ഞ​യാ​ഴ്ച ക്വീ​ൻ​സ്‌​ലാ​ൻ​ഡി​നെ​തി​രാ​യ ഷെ​ഫീ​ൽ​ഡ് ഷീ​ൽ​ഡ് മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് പാ​റ്റി​സ​ൺ‌ എ​തി​ർ​താ​ര​ത്തെ അ​ധി​ക്ഷേ​പി​ച്ച​ത്. ഫീ​ൽ‌​ഡിം​ഗി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ 18 മാ​സ​ത്തി​നി​ടെ മൂ​ന്നു ത​വ​ണ സ​മാ​ന​കു​റ്റം ആ​വ​ർ​ത്തി​ച്ച​തോ​ടെ​യാ​ണ് പാ​റ്റി​സ​ണെ ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ ഒ​രു മ​ത്സ​ര​ത്തി​ൽ​നി​ന്നും വി​ല​ക്കി​യ​ത്. വ്യാ​ഴാ​ഴ്ച ബ്രി​സ്ബെ​യി​നി​ൽ ആ​രം​ഭി​ക്കു​ന്ന ആ​ദ്യ ടെ​സ്റ്റി​ൽ പാ​റ്റി​സ​ണു പ​ക​ര​മാ​യി മി​ച്ച​ൽ സ്റ്റാ​ർ​ക്ക് ടീ​മി​ലെ​ത്തി.

താ​ന്‍ തെ​റ്റ് ചെ​യ്‌​തെ​ന്ന് ബോ​ധ്യ​മാ​യ​താ​യി പാ​റ്റ​സ​ണ്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ താ​ന്‍ ക​ളി​ക്കാ​ര​നോ​ടും അ​മ്പ​യ​റോ​ടും അ​പ്പോ​ള്‍​ത്ത​ന്നെ ക്ഷ​മ ചോ​ദി​ച്ചി​രു​ന്നു. ത​നി​ക്ക് കി​ട്ടി​യ ശി​ക്ഷ അം​ഗീ​ക​രി​ക്കു​ന്നെ​ന്നും തെ​റ്റ് ത​ന്‍റേ​തു​ത​ന്നെ​യാ​ണെ​ന്നും പാ​റ്റി​സ​ണ്‍ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.