ത​മി​ഴ്നാ​ട്ടി​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ മ​ക്ക​ൾ നീ​തി മ​യ്യം മ​ത്സ​രി​ക്കി​ല്ല
Sunday, December 8, 2019 5:24 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വ​രാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ൻ ക​മ​ൽ​ഹാ​സ​ന്‍റെ മ​ക്ക​ൾ നീ​തി മ​യ്യം പാ​ർ​ട്ടി മ​ത്സ​രി​ക്കി​ല്ല. മ​ത്സ​ര രം​ഗ​ത്ത് ഉ​ണ്ടാ​കി​ല്ലെ​ന്ന് ക​മ​ൽ​ഹാ​സ​ൻ ത​ന്നെ​യാ​ണ് അ​റി​യി​ച്ച​ത്.

ഡി​സം​ബ​ർ 27നും 30​നു​മാ​ണ് ത​മി​ഴ്നാ​ട്ടി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 156 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 158 പ​ഞ്ചാ​യ​ത്തു​ക​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.