തു​ർ​ക്കി ഭൂ​ക​മ്പം; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 29 ആ​യി
Sunday, January 26, 2020 7:05 AM IST
അ​ങ്കാ​റ: കി​ഴ​ക്ക​ൻ തു​ർ​ക്കി​യി​ലെ എ​ലാ​സി​ഗ് പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ ഭൂ​ക​മ്പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 29 ആ​യി. 1,400 പേ​ർ​ക്കു പ​രി​ക്കേ റ്റി​ട്ടു​ണ്ട്. മു​പ്പ​തി​ല​ധി​കം പേ​രെ കാ​ണാ​നി​ല്ല.

അ​ങ്കാ​റ​യി​ൽ​നി​ന്ന് 750 കി​ലോ​മീ​റ്റ​ർ കി​ഴ​ക്കു​ള്ള എ​ലാ​സി​ഗ് പ്ര​വി​ശ്യ​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.55 ന് ​ആ​യി​രു​ന്നു ദു​ര​ന്തം സം​ഭ​വി​ച്ച​ത്. റി​ക്ട​ർ​സ്കെ​യി​ലി​ൽ 6.8 രേ​ഖ​പ്പെ​ടു​ത്തി​യ ഉ​ഗ്ര​ഭൂ​ക​മ്പ​മാ​ണ് ഉ​ണ്ടാ​യ​ത്. പ്ര​വി​ശ്യ​യി​ലെ സി​വ്രി​സ് പ​ട്ട​ണ​മാ​ണ് പ്ര​ഭ​വ​കേ​ന്ദ്രം. എ​ലാ​സി​ഗി​നു സ​മീ​പ​മു​ള്ള നാ​ലു പ്ര​വി​ശ്യ​ക​ളി​ലും ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. 5.4 വ​രെ തീ​വ്ര​ത​യു​ള്ള നി​ര​വ​ധി തു​ട​ർ​ച​ല​ന​ങ്ങ​ളു​ണ്ടാ​യി.

മു​പ്പ​തോ​ളം കെ​ട്ടി​ട​ങ്ങ​ൾ നി​ലം​പൊ​ത്തി. അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ ഒ​രു ഗ​ർ​ഭി​ണി അ​ട​ക്കം 12 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി അ​ഞ്ഞൂ റോ​ളം വ​രു​ന്ന സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കേ​ടു​പാ​ടു​ണ്ടാ​യ ഭ​വ​ന​ങ്ങ​ളി​ലേ​ക്കു മ​ട​ങ്ങാ​ൻ ജ​ന​ങ്ങ​ൾ മ​ടി​കാ​ണി​ച്ചു. ജ​ന​ങ്ങ​ൾ​ക്കു താ​മ​സി​ക്കാ​ൻ 1600നു ​മു​ക​ളി​ൽ താ​ത്കാ​ലി​ക കൂ​ടാ​ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

2010ൽ ​എ​ലാ​സി​ഗി​ലു​ണ്ടാ​യ 6.0 തീ​വ്ര​ത​യു​ള്ള ഭൂ​ക​മ്പ​ത്തി​ൽ 51 പേ​ർ മ​രി​ച്ചി​രു​ന്നു. 1999ൽ ​തു​ർ​ക്കി​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ ര​ണ്ടു ഭൂ​ക​ന്പ​ങ്ങ​ളി​ൽ 18,000 പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.