ദു​ബാ​യ് ഓ​പ്പ​ൺ ഫൈ​ന​ലി​ൽ സി​മോ​ണ ഹാ​ലെ​പ്-​എ​ലെ​ന റി​ബാ​ക്കി​ന പോ​രാ​ട്ടം
Saturday, February 22, 2020 3:17 AM IST
ദു​ബാ​യ്: ദു​ബാ​യ് ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ റൊ​മാ​നി​യ​യു​ടെ സി​മോ​ണ ഹാ​ലെ​പ്പും ക​സാ​ക്കി​സ്ഥാ​ന്‍റെ എ​ലെ​ന റി​ബാ​ക്കി​ന​യും ഏ​റ്റു​മു​ട്ടും. സെ​മി​യി​ൽ പെ​ട്രാ മാ​ർ​ട്ടി​ക്കി​നെ കീ​ഴ​ട​ക്കി​യാ​ണ് റി​ബാ​ക്കി​ന മു​ന്നേ​റി​യ​ത്. 7-6(5), 7-6(2) എ​ന്ന സ്കോ​റി​നാ​യി​രു​ന്നു ജ​യം.

അ​തേ​സ​മ​യം, അ​മേ​രി​ക്ക​ൻ താ​രം ജെ​ന്നി​ഫ​ർ ബ്രാ​ഡി​യെ തോ​ൽ​പ്പി​ച്ചാ​ണ് ഹാ​ലെ​പ്പ് ക​ലാ​ശ പോ​രാ​ട്ട​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ​ത്. 62 മി​നി​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ൽ 6-2, 6-0 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു ഹാ​ലെ​പ് ജ​യി​ച്ച​ത്. ശ​നി​യാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 8.30നാ​ണ് ഫൈ​ന​ൽ ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.