ര​ണ്ടു പേ​ർ​ക്കു കോ​വി​ഡ്; പൊ​ൻ​കു​ന്ന​ത്തെ എ​ല്ലാ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കും ടെ​സ്റ്റ്
Thursday, July 2, 2020 7:28 PM IST
കോ​ട്ട​യം: ര​ണ്ടു പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പൊ​ൻ​കു​ന്ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി (അ​ര​വി​ന്ദ) യി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന അ​റി​യി​ച്ചു.

ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി​നി​യു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ സാ​ന്പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​ങ്ങ​നെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വ​തി​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യ പൊ​ൻ​കു​ന്നം സ്വ​ദേ​ശി​നി​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ര​ണ്ടു പേ​രു​ടെ​യും പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യ വ​കു​പ്പ് ക്വാ​റ​ന്ൈ‍​റ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നു ക​ള​ക്ട​ർ അ​റി​യി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തും. രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യി​ട്ടി​ല്ലാ​ത്ത ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ച് കോ​വി​ഡ് മാ​ദ​ന​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ക​ർ​ശ​ന​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി തു​ട​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.