എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് ഭാ​ര​ത​ര​ത്നം ന​ൽ​ക​ണം; പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് ജ​ഗ​ൻ മോ​ഹ​ൻ
Monday, September 28, 2020 11:12 PM IST
അ​മ​രാ​വ​തി: അ​ന്ത​രി​ച്ച ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് ഭാ​ര​ത​ര​ത്നം ന​ൽ​ക​ണ​മെ​ന്ന് ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ജ​ഗ​ൻ മോ​ഹ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു.

സം​ഗീ​ത രം​ഗ​ത്ത് പ​ക​രം വ​യ്ക്കാ​നാ​കാ​ത്ത ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ വി​യോ​ഗം ഇ​ന്ത്യ​യി​ലെ ആ​രാ​ധ​ക​ർ​ക്കു മാ​ത്ര​മ​ല്ല ലോ​ക​ത്തി​ലെ ത​ന്നെ സം​ഗീ​ത കൂ​ട്ടാ​യ്മ​യ്ക്ക് വ​ലി​യ ന​ഷ്ട​മാ​ണെ​ന്നും ജ​ഗ​ൻ​മോ​ഹ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് എ​ഴു​തി​യ ക​ത്തി​ൽ പ​റ​യു​ന്നു.

അ​മ്പ​തു​വ​ർ​ഷ​ത്തോ​ളം നീ​ണ്ട ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ സം​ഗീ​ത ജീ​വി​തം സം​ഗീ​ത ലോ​ക​ത്ത് ചെ​ലു​ത്തി​യ സ്വാ​ധീ​നം ഏ​റെ വ​ലു​താ​ണ്. തെ​ലു​ങ്ക് ,ത​മി​ഴ്, ക​ന്ന​ഡ, മ​ല​യാ​ളം, ഹി​ന്ദി തു​ട​ങ്ങി നി​ര​വ​ധി ഭാ​ഷ​ക​ളി​ലാ​യി നാ​ൽ​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം ഗാ​ന​ങ്ങ​ൾ എ​സ്പി​ബി ആ​ല​പി​ച്ചി​ട്ടു​ണ്ട്. ആ​റു​ത​വ​ണ മി​ക​ച്ച ഗാ​യ​ക​നു​ള​ള ദേ​ശീ​യ പു​ര​സ്ക്കാ​രം നേ​ടി​യി​ട്ടു​ണ്ട്.

2001ൽ ​പ​ത്മ​ശ്രീ​യും 2011ൽ ​പ​ത്മ​ഭൂ​ഷ​നും ന​ൽ​കി രാ​ജ്യം എ​സ്പി​ബി​യെ ആ​ദ​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.