മെ​ക്സി​ക്കോ​യി​ൽ കോ​വി​ഡ് മ​ര​ണം 90,000 ക​ട​ന്നു
Thursday, October 29, 2020 1:32 PM IST
മെ​ക്സി​ക്കോ​സി​റ്റി: കോ​വി​ഡ് 19 വൈ​റ​സ് ബാ​ധി​ച്ച് മെ​ക്സി​ക്കോ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 90,000 പി​ന്നി​ട്ടു. 24 മ​ണി​ക്കൂ​റി​നി​ടെ 495 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ ആ​കെ മ​ര​ണ​സം​ഖ്യ 90,309 ആ​യി. അ​മേ​രി​ക്ക, ബ്ര​സീ​ൽ, ഇ​ന്ത്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ൽ കൂ​ടു​ത​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത രാ​ജ്യ​മാ​ണ് മെ​ക്സി​ക്കോ.

ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് മ​ര​ണ​നി​ര​ക്കു​ള്ള രാ​ജ്യ​മാ​ണ് മെ​ക്സി​ക്കോ. 9.06 ല​ക്ഷം പേ​ർ രോ​ഗ​ബാ​ധി​ത​രാ​യ​പ്പോ​ഴാ​ണ് ഇ​ത്ര​യ​ധി​കം മ​ര​ണ​മു​ണ്ടാ​യ​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 5,595 പേ​ർ​ക്കാ​ണ് പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ച​ത്.

മെ​ക്സി​ക്കോ​യി​ൽ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണ​വും വ​ള​രെ കു​റ​വാ​ണ്. 23.44 ല​ക്ഷം പ​രി​ശോ​ധ​ന​ക​ൾ മാ​ത്ര​മാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് ന​ട​ന്നി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം മ​ര​ണ​നി​ര​ക്ക് ഇ​തി​ലും കൂ​ടു​ത​ലാ​ണെ​ന്നും ഈ ​ക​ണ​ക്കു​ക​ൾ പൂ​ർ​ണ​മ​ല്ലെ​ന്നും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.