മി​ശ്ര​വി​വാ​ഹം ത​ട​യാ​ൻ യോ​ഗി; മ​തം​മാ​റി കെ​ട്ടി​യാ​ൽ ജാ​മ്യ​മി​ല്ലാ കു​റ്റം, 10 വ​ർ​ഷം ത​ട​വ്
Tuesday, November 24, 2020 8:12 PM IST
ല​ക്നോ: മി​ശ്ര​വി​വാ​ഹം ത​ട​യാ​ൻ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കി ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം കു​റ്റ​ക​ര​മാ​ക്കി​യാ​ണ് ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​വി​രു​ദ്ധ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന ഓ​ർ​ഡി​ന​ൻ​സ് (2020) എ​ന്ന പേ​രി​ലാ​ണ് പു​തി​യ ഓ​ർ​ഡി​ന​ൻ​സ്. പ്ര​ലോ​ഭി​പ്പി​ച്ചും സ​മ്മ​ർ​ദം ചെ​ലു​ത്തി​യും മ​തം​മാ​റ്റു​ന്ന​ത് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം കു​റ്റ​ക​ര​മാ​ക്കി. വി​വാ​ഹ ആ​വ​ശ്യ​ത്തി​നാ​യി മാ​ത്രം ന​ട​ക്കു​ന്ന മ​ത​പ​രി​വ​ർ​ത്ത​ന​ങ്ങ​ളും കു​റ്റ​ക​ര​മാ​യി പ്ര​ഖ്യാ​പി​ക്കും.

വി​വാ​ഹ​ശേ​ഷം മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കു​റ​ഞ്ഞ​ത് ര​ണ്ട് മാ​സം മു​മ്പ് എ​ങ്കി​ലും ക​ള​ക്ട​റെ അ​റി​യി​ക്കേ​ണ്ടി​വ​രു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ‌​ക്ക് പ​രാ​തി ന​ൽ​കാം. നി​യ​മം ലം​ഘി​ച്ചാ​ൽ 10 വ​ർ​ഷം വ​രെ ത​ട​വും 50,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. പു​തി​യ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്താ​ൽ‌ ജാ​മ്യം ല​ഭി​ക്കി​ല്ല.

നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ന്ന നൂ​റി​ല​ധി​കം കേ​സു​ക​ൾ സ​ർ​ക്കാ​രി​നു മു​മ്പി​ലു​ണ്ടാ​യി​രു​ന്നു. നി​യ​മം രൂ​പ​പ്പെ​ടു​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​യി​രു​ന്നെ​ന്ന് മ​ന്ത്രി സി​ദ്ധാ​ർ​ഥ നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ലൗ ​ജി​ഹാ​ദ് ആ​രോ​പി​ച്ച കേ​സി​ൽ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി​യാ​ണ് പെ​ട്ടെ​ന്ന് ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കാ​ൻ യോ​ഗി സ​ർ​ക്കാ​രി​നെ പ്രേ​രി​പ്പി​ച്ച​ത്. ലൗ ​ജി​ഹാ​ദ് നി​യ​മ നി൪​മാ​ണ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ന​ട​ത്തി​യ​ത്.

സ​ലാ​മ​ത്ത് അ​ന്‍​സാ​രി - പ്രി​യ​ങ്ക ദ​മ്പ​തി​ക​ളു​ടെ ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു ച​രി​ത്ര വി​ധി​യു​ണ്ടാ​യ​ത്. പ്രി​യ​ങ്ക​യെ മ​തം മാ​റ്റി സ​ലാ​മ​ത്ത് അ​ൻ​സാ​രി വി​വാ​ഹം ചെ​യ്തെ​ന്ന പ്രി​യ​ങ്ക​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​ർ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

ഞ​ങ്ങ​ള​വ​രെ ഹി​ന്ദു​വും മു​സ്‌​ലി​മും ആ​യ​ല്ല കാ​ണു​ന്ന​തെ​ന്നും വ്യ​ക്തി​ക​ളു​ടെ അ​വ​കാ​ശ​ത്തി​നു മേ​ൽ ക​ട​ന്നു​ക​യ​റാ​ൻ മ​റ്റു​ള്ള​വ​ർ​ക്കോ ഭ​ര​ണ​കൂ​ട​ത്തി​നോ അ​വ​കാ​ശ​മി​ല്ലെ​ന്നും ജ​സ്റ്റീ​സ് പ​ങ്ക​ജ് ന​ഖ്‌​വി​യും ജ​സ്റ്റീ​സ് വി​വേ​ക് അ​ഗ​ര്‍​വാ​ളും അ​ട​ങ്ങി​യ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

പ്രി​യ​ങ്ക​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ത​പ​രി​വ​ർ​ത്ത​നം ചെ​യ്തു​വെ​ന്ന പി​താ​വി​ന്‍റെ പ​രാ​തി വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്നും ദ​മ്പ​തി​ക​ൾ സ​ന്തോ​ഷ​പൂ​ർ​ണ​മാ​യ ജീ​വി​തം ന​യി​ക്കു​ക​യാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

പ്രാ​യ​പൂ​ർ​ത്തി​യാ​യ ര​ണ്ട് വ്യ​ക്തി​ക​ൾ​ക്ക് അ​വ​ർ ഒ​രേ ലിം​ഗ​ത്തി​ൽ പെ​ട്ട​വ​രാ​ണെ​ങ്കി​ൽ പോ​ലും ഒ​രു​മി​ച്ച് ജീ​വി​ക്കാ​ൻ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മു​ണ്ട്. വ്യ​ക്തി​ക​ളു​ടെ അ​വ​കാ​ശ​ത്തി​നു മേ​ൽ ക​ട​ന്നു​ക​യ​റാ​ൻ മ​റ്റു വ്യ​ക്തി​ക​ൾ​ക്കോ ഭ​ര​ണ​കൂ​ട​ത്തി​നോ യാ​തൊ​രു ത​ര​ത്തി​ലു​ള്ള അ​വ​കാ​ശ​മി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.