കോണ്‍ഗ്രസ് നേതൃസ്ഥാനം ജന്മാവകാശമല്ല: പ്രശാന്ത് കിഷോർ
കോണ്‍ഗ്രസ് നേതൃസ്ഥാനം ജന്മാവകാശമല്ല: പ്രശാന്ത് കിഷോർ
Friday, December 3, 2021 2:53 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​ന്‍റെ നേ​തൃ​സ്ഥാ​നം ആ​രു​ടെയും ജ​ന്മാ​വ​കാ​ശ​മ​ല്ലെ​ന്ന് പ്ര​ശാ​ന്ത് കി​ഷോ​ർ. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ 90 ശ​ത​മാ​ന​വും കോ​ണ്‍ഗ്ര​സ് പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ നേ​താ​ക്ക​ളെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും പ്ര​ശാ​ന്ത് കി​ഷോ​ർ പ​റ​ഞ്ഞു.

തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് നേ​താ​വ് മ​മ​ത ബാ​ന​ർ​ജി​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് പ്ര​ശ​സ്ത തെ​രെ​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​നാ​യ പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ പ്ര​സ്താ​വ​ന എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. കോ​ണ്‍ഗ്ര​സ് പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ആ​ശ​യ​ങ്ങ​ളും ഇ​ന്ത്യ​ൻ രാ​ഷ്‌ട്രീ​യ​ത്തി​ൽ കോ​ണ്‍ഗ്ര​സി​നു​ള്ള സ്ഥാ​ന​വും പ്ര​തി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​ണ്, എ​ന്നാ​ൽ കോ​ണ്‍ഗ്ര​സി​ന്‍റെ നേ​തൃ​സ്ഥാ​നം ആ​രു​ടെ​യും ജ​ന്മാ​വ​കാ​ശ​മ​ല്ല.

2014ലെ ​ലോ​ക​സ​ഭാ തെ​രഞ്ഞെ​ടു​പ്പി​ൽ ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​യാ​ളാ​ണ് പ്ര​ശാ​ന്ത് കി​ഷോ​ർ. ക​ഴി​ഞ്ഞ ഏ​പ്രി​ൽ-​മേയ് പ​ശ്ചി​മ ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​മ​താ ബാ​ന​ർ​ജി​യു​ടെ വി​ജ​യ​ത്തെ തു​ട​ർ​ന്ന് കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി​യി​ൽ നി​ർ​ണാ​യ​ക​മാ​യ സ്ഥാ​ന​ത്തി​നാ​യി പ്ര​ശാ​ന്ത് കി​ഷോ​ർ കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ചി​രു​ന്നു.

കി​ഷോ​റി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കാ​ൻ കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ടു​ത്ത ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ ബ​ദ​ൽ സ​ഖ്യ​ത്തി​ന്‍റെ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് പ്ര​ശാ​ന്ത് കി​ഷോ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.