കൊല്ലം: പള്ളിയല്ല പള്ളിക്കൂടമാണ് വേണ്ടതെന്ന് പറഞ്ഞു സമരം ചെയ്തവർ ഇന്ന് പള്ളിക്കൂടങ്ങളെ തകർത്ത് ബാറുകൾ തുറക്കാനാണ് വ്യഗ്രത കാണിക്കുന്നതെന്ന് കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷ െ ന്റ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദു കൃഷ്ണ. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തിയ ഹയർസെക്കൻഡറിയെ ഇല്ലാതാക്കി പൊതു വിദ്യാഭ്യാസ മേഖലയെ തന്നെ ദുർബലപ്പെടുത്താനുള്ള ഗൂഢനീക്കമാണ് സർക്കാർ നടത്തുന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
ഹൈസ്കൂൾ ഹയർ സെക്കൻഡറി ഏകീകരണ നടപടികൾ അവസാനിപ്പിക്കുക, ഹയർസെക്കൻഡറി ബാച്ചിലെ കുട്ടികളുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തുക, ഭിന്നശേഷി നിയമനത്തി െന്റ പേരിലുള്ള നിയമന നിരോധനം അവസാനിപ്പിക്കുക, പ്രിൻസിപ്പൽ തസ്തിക ഹയർസെക്കൻഡറി അധ്യാപകർക്ക് മാത്രമാക്കുക, പേ റിവിഷൻ ഉൾപ്പെടെ ജീവനക്കാരുടെ പിടിച്ചു വച്ചിരിക്കുന്ന ആനുകൂല്യങ്ങൾ നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ സംഗമം നടത്തിയത്.
ജില്ലാ പ്രസിഡന്റ് ആദർശ് വാസുദേവി െന്റ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീരംഗം ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗം എസ്. സതീഷ്, മാത്യു പ്രകാശ്, കസ്മീർ തോമസ് ,ജോജി വർഗീസ്, ഫിലിപ്പ് ജോർജ്, എം. എസ്.മനേഷ് , മാത്യൂസ് ജോർജ്, ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, വി.ബിന്ദു, അനിത ചന്ദ്രൻ, എം.എസ്. പാർവതി, സറീന എന്നിവർ പ്രസംഗിച്ചു.