ഒ. ​മാ​ധ​വ​ൻ ഫൗ​ണ്ടേ​ഷ​ന് ഇ​ക്കോ ആം​ബു​ല​ൻ​സും ടൂ​വീ​ല​ർ ആം​ബു​ല​ൻ​സും കൈ​മാ​റി
Sunday, August 3, 2025 6:17 AM IST
കൊ​ല്ലം: ഒ. ​മാ​ധ​വ​ൻ ഫൗ​ണ്ടേ​ഷ​ൻ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ആ​ന്‍റ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റി​ന് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സി​എ​സ്ആ​ർ ഫ​ണ്ടി​ൽ നി​ന്നും കെ​എ​സ്എ​ഫ്ഇ അ​നു​വ​ദി​ച്ച ഇ​ക്കോ ആം​ബു​ല​ൻ​സ്, ടൂ​വീ​ല​ർ ആം​ബു​ല​ൻ​സ് എ​ന്നി​വ​യു​ടെ താ​ക്കോ​ൽ കൊ​ല്ലം പ്ര​സ് ക്ല​ബി​ൽ വ​ച്ച് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കി​ര​ൺ നാ​രാ​യ​ണ​ൻ ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മു​കേ​ഷ് എം​എ​ൽ​എ​ക്ക് കൈ​മാ​റി.​

ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ. ​വ​ര​ദ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്എ​ഫ്ഇ എ ​ജി എം ​ജി. വി​നോ​ദ് കു​മാ​ർ, കൊ​ല്ലം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി. ​ജ​യ​കൃ​ഷ്ണ​ൻ ,സെ​ക്ര​ട്ട​റി സ​ന​ൽ .ഡി. ​പ്രേം, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫൗ​ണ്ടേ​ഷ​ൻ വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി. ​കെ. സു​ധീ​ർ, ഡോ. ​സ​ന​ൽ​കു​മാ​ർ, അ​ഡ്വ. ജി. ​ശു​ഭ​ദേ​വ​ൻ, എ​സ്. സു​ദേ​വ്, എം. ​മ​ണി​ക​ണ്ഠ​ൻ, ആ​ർ. വൈ​ശാ​ഖ്, നാ​സി​മു​ദീ​ൻ, ശ്രീ​ല​ക്ഷ്മി സ​ജി​ത്ത്, ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.