ഭ​ര​ണ​ഘ​ട​ന​ സം​ര​ക്ഷ​ണ പ്രാ​ർ​ഥ​ന ന​ട​ത്തി വി​ശ്വാ​സ​ി സം​ഗ​മം
Monday, August 4, 2025 6:26 AM IST
വേ​ങ്ങൂ​ർ : ആ​യു​ർ വേ​ങ്ങൂ​ർ സെ​ന്‍റ് മേ​രീ​സ്‌ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ സ​ൺ‌​ഡേ​സ്കൂ​ൾ ദി​നാ​ഘോ​ഷം പ്രാ​ർ​ഥ​നാ സം​ഗ​മ​മാ​യി.

ഭ​ര​ണ​ഘ​ട​ന ആ​നു​ശാ​സി​ക്കു​ന്ന സം​ര​ക്ഷ​ണം ക്രി​സ്ത്യ​ൻ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കു​ന്നു​വെ​ന്ന് ഭ​ര​ണാ​ധി​കാ​രി​ക​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് വി​ശ്വാ​സ​ പ​രി​ശീ​ല​ന​ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​. ഫാ .തോ​മ​സ് മു​ക​ളു​വി​ള പ​റ​ഞ്ഞു.

സ​ൺ‌​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജു തേ​ക്കി​ൻ​കാ​ട്ടി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഇ​ട​വ​ക ട്ര​സ്റ്റി ജേ​ക്ക​ബ് തൈ​ക്കു​ള​ങ്ങ​ര, അ​ൻ​സി അ​ച്ച​ൻ​കു​ഞ്ഞ്, അ​ന്ന മ​റി​യം ,ഷാ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.